വിദേശ ഉംറ തീർത്ഥാടകർക്ക് അനുമതി ; ആദ്യഘട്ടത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവ൪ക്ക്
ജിദ്ദ: കൊവിഡ് രണ്ടാം തരംഗത്തെ തുട൪ന്ന് നിറുത്തി വച്ച വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് വീണ്ടും അനുമതി നൽകി.
അതേ സമയം ആദ്യഘട്ടത്തിൽ
ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതി നൽകുന്നത്. എന്നാൽ ഇവർ അവരവരുടെ രാജ്യങ്ങളിൽ വെച്ചുതന്നെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
കുത്തിവെപ്പെടുക്കാതെയെത്തുന്നവരെ ഉംറ ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുമെന്നും ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉംറ സർവ്വീസ് കമ്പനികൾക്കായിരിക്കുമെന്നും ഹജ്ജ് ഉംറ സഹ മന്ത്രി അബ്ദുൽ ഫതാഹ് മഷാത്ത് അറിയിച്ചു.
അതത് രാജ്യങ്ങളിലെ സർക്കാരിന്‍റെയും സഊദി ആരോഗ്യമന്ത്രാലയത്തിന്‍റെയും അംഗീകാരമുള്ള കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ തീർത്ഥാടകരുടെ കൈവശമുണ്ടെന്ന് ഉംറ സർവ്വീസ് കമ്പനികൾ ഉറപ്പുവരുത്തണം. ഇവർ ഉംറ നിർവ്വഹിക്കുന്നതിന് ആറുമണിക്കൂർ മുമ്പ് മക്കയിലെ ഇനായ സെന്‍ററിലെത്തി കൊവിഡ് വാക്‌സിൻ സ്വീരിച്ചതായി സാക്ഷ്യപ്പെടേത്തേണ്ടതാണ്. ശേഷം തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക് വളകൾ വിതരണം ചെയ്യും. തുടര്‍ന്ന് ഷുബൈക്ക ഒത്തുചേരൽ കേന്ദ്രങ്ങളിലേക്ക് പോകാം.
തീർത്ഥാടകരെ സംബന്ധിച്ച വിവരങ്ങളും, ഉംറ പെർമിറ്റും പരിശോധിച്ച ശേഷം മാത്രമെ അനുവദിച്ചിരിക്കുന്ന സമയക്രമം പാലിച്ച് കൊണ്ട് ഉംറ ചെയ്യാനായി മസ്ജിദുൽ ഹറമിലേക്ക് പോകാവൂ. തവക്കൽനാ, ഇഅതമർനാ ആപ്പുകളിൽ ഏതെങ്കിലും ഒന്നിലൂടെ ഉംറ പെർമിറ്റെടുത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉംറക്ക് എത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."