HOME
DETAILS
MAL
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദിശാബോധമില്ലാത്തവരെന്നു പരിഹസിച്ച് എം.എ ബേബി
backup
April 09 2022 | 06:04 AM
കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് എം എ ബേബി. പാര്‍ട്ടിയെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്തില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും പരിഹസിച്ചു.
ദിശാബോധമില്ലാത്തവരാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡെന്നാണ് കെ.സി വേണുഗോപാലിനെ പരിഹസിച്ച് എം.എ ബേബി പറഞ്ഞത്. അതേ സമയം കെ.വി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാല്ലെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."