HOME
DETAILS
MAL
നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാം: നടപടിക്രമങ്ങളില്‍ ഇളവ് ജൂണ്‍ 19 വരെ
backup
April 22 2021 | 17:04 PM
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇളവ്. ഇന്ത്യന്‍ പാസ്പോര്‍ട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി എത്തുന്നവര്‍ക്ക് വിമാനമാര്‍ഗം പോകാന്‍ ഇനി എന്‍.ഒ.സി ആവശ്യമില്ല. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാര്‍ക്കാണ് എന്‍.ഒ.സി ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇന്നലെ മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍.ഒ.സി ഒഴിവാക്കിയത്. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൗകര്യം ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."