ഒ ഐ സി സി റീജ്യണൽ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: ഒ ഐ സി സി ജിദ്ദ റീജിയണൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. കോവിഡ് കാലഘട്ടാനന്തരം സൗഹൃദങ്ങൾ പുതുക്കുന്നതിനും മാനസിക പിരിമുറക്കത്തിൽ നിന്ന് അയവ് വരുത്തുന്നതിനുമായി ഉള്ള വേദിയായായി പ്രസ്തുത ഇഫ്‍താർ സംഗമം മാറി. വിവിധ ജില്ല, ഏരിയ കമ്മിറ്റി, മഹിളാ വേദി, ജവാഹർ ബാലജന വേദി, മക്ക സെൻട്രൽ കമ്മിറ്റി എന്നിവയുടെ പ്രവർത്തകരും വിവിധ സമൂഹ്യ - സംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ഇഫ്താര്‍ സംഗമം തീര്‍ത്തും ഹൃദ്യമായ ഒരനുഭവമായി മാറി.
ഷറഫിയ ദാന കോമ്പൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചു നടന്ന ഉദ്ബോധന സദസ്സില്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. മതേതരത്വവും ജനാധിപത്യവും ശരശയ്യയിലേക്ക് നീങ്ങുന്ന രാജ്യത്ത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സംഗമങ്ങളായി കണ്ടു ഭരണ തലവന്മാര്‍ വരെ നടത്തി വന്നിരുന്ന ഇഫ്താര്‍ സംഗമങ്ങളും മറ്റെന്തിനെയും പോലെ വര്‍ഗീയ വാത്കരിക്കപ്പെടുന്ന അവസ്ഥ ദുഖകരമാണെന്ന് എന്ന് മുനീര്‍ പറഞ്ഞു.
ഇഫ്താര്‍ സംഗമത്തില്‍ ശിഹാബ് എടക്കര ഉദ്ബോധന പ്രസംഗം നടത്തി. ഇന്ത്യ രാജ്യത്ത് മതേതരത്വവും വിശ്വാസ സ്വാതന്ത്ര്യവും നില നില്‍ക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര സഖ്യം ശക്തി പ്രാപിക്കേണ്ടതും ഭരണത്തില്‍ തിരികെ എത്തേണ്ടതും അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. നോർക്ക, ക്ഷേമ നിധി എന്നിവയുടെ ബോധവൽക്കരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. നോർക്ക, ക്ഷേമ നിധി എന്നിവയുടെ ബോധവൽക്കരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ജെ.കെ എഫ് കൺവീനർ ഷിബു തിരുവനന്തപുരം, അൽ അബീർ മെഡിക്കൽ ഗ്രുപ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, മുൻ റീജണൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ മജീദ് നഹ, അബ്ബാസ് ചെമ്പൻ, അലി തേക്കുതോട്, മുജീബ് മൂത്തേടം, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു. റീജണൽ കമ്മിറ്റി, വിവിധ ജില്ല, ഏരിയ കമ്മിറ്റി, മഹിളാ വേദി എന്നിവയുടെ ഭാരവാഹികൾ ഇഫ്താറിന് നേതൃത്വം നൽകി,കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ മജീദ് നഹ, അബ്ബാസ് ചെമ്പൻ, അലി തേക്കുതോട്, മുജീബ് മൂത്തേടം, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു. റീജണൽ കമ്മിറ്റി, വിവിധ ജില്ല, ഏരിയ കമ്മിറ്റി, മഹിളാ വേദി എന്നിവയുടെ ഭാരവാഹികൾ ഇഫ്താറിന് നേതൃത്വം നൽകി,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."