HOME
DETAILS

ആശയങ്ങളെ വീണ്ടും വെട്ടിപ്പിളർത്തി വിസ്ഡം മുജാഹിദ് സമ്മേളനം

  
backup
February 14 2023 | 04:02 AM

76541561321324196874165749514156-2023

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി

 

ഇസ്ലാമിൻറെ ആദർശം കാലാതിവർത്തിയാണ്. പുണ്യ പ്രവാചകർ എന്താണോ പഠിപ്പിച്ചത് അതുതന്നെയാണ് സ്വഹാബികൾ പിൻഗാമികൾക്ക് കൈമാറിയത്. അതേ ആശയം തന്നെ അവർ അവരുടെ പിൻഗാമികൾക്ക് കൈമാറി. അങ്ങനെ നാലു മദ്ഹബിന്റെ ഇമാമുമാരിലൂടെ അത് പണ്ഡിതന്മാർ കൈകാര്യം ചെയ്തു. ലോക മുസ്ലിംകൾ അത് ഏറ്റുവാങ്ങി.
എന്നാൽ ഇസ്ലാമിൻറെ പേരിൽ ചില നൂതന ആശയങ്ങളുമായി കടന്നുവന്നവരാണ് വഹാബികൾ. മാത്രമല്ല അവരുടെ ആശയങ്ങൾ അടിക്കടി പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു.
ഏകശിലാത്മകമായ ഒന്നും ഇന്ന് നമ്മുടെ നാട്ടിലെ മുജാഹിദ് പ്രസ്ഥാനത്തിന് അവകാശപ്പെടാനില്ല. പ്രമാണങ്ങളെക്കാൾ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് വിവിധ നേതാക്കളുടെ ബുദ്ധിയുടെ ഏറ്റവ്യത്യാസം അനുസരിച്ച് മതനിയമങ്ങളെ വെട്ടിക്കുറച്ചും കൂട്ടിച്ചേർത്തും സദാ വികൃതമാക്കി കൊണ്ടിരിക്കുന്നു.
ഓരോ പുതിയ സമ്മേളനവും കഴിയുമ്പോൾ പുതിയ പുതിയ ആശയങ്ങൾ പിറവിയെടുക്കുന്നു.
പുതിയ യോഗങ്ങൾ പുതിയ ആശയങ്ങൾക്ക് വഴിവെട്ടുന്നു. പുതിയ ഗ്രൂപ്പ് പിറക്കുന്നു.
അടിസ്ഥാനപരമായ തൗഹീദ് വിഷയത്തിൽ പോലും മുജാഹിദ് പ്രസ്ഥാനത്തിൽ ഏകീകൃത വിശ്വാസമില്ല, എന്നുമാത്രമല്ല, എട്ടും പത്തും ഗ്രൂപ്പായി പിരിഞ്ഞവർ പരസ്പരം ശിർക്ക് ചാർത്തികൊണ്ടിരിക്കുന്നു.
ശീഈ ആരോപണം വേറെയും. കഴിഞ്ഞദിവസം കോഴിക്കോട് വിസ്ഡം ജിന്ന് വിഭാഗം മുജാഹിദുകളുടെ സമ്മേളനം നടന്നു. പതിവുപോലെ മുൻകാല മുജാഹിദ് നേതാക്കൾ കഠിനാധ്വാനം ചെയ്തു പ്രചരിപ്പിച്ച ആശയങ്ങളുടെ കഴുത്തിൽ കത്തി വെച്ച് പുതിയ ചില ചിന്താധാരകൾക്ക് വഴിവെട്ടി വിസ്ഡം ശ്രദ്ധ നേടി.


പ്രധാന വേദിയിൽ നിന്ന് സ്ത്രീകൾ ഔട്ട്

സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയൊരു നവോത്ഥാനത്തിന് തിരുകൊളുത്തി. മുജാഹിദുകളുടെ ഭാഷയിൽ പറഞ്ഞാൽ 'പിന്തിരിപ്പൻ നവോത്ഥാനം'.
അഥവാ സ്ത്രീകളെ പാടെ പ്രധാന സ്റ്റേജിൽ നിന്ന് വെട്ടിമാറ്റി.
സ്ത്രീകളെ പ്രദർശിപ്പിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്നും അവൽ കമ്പോള ചരക്കല്ലെന്നുമുള്ള വിശദീകരണം മീഡിയകൾക്ക് നൽകി. മാസങ്ങൾക്ക് മുമ്പ് ഒരു സുന്നി പണ്ഡിതൻ പൊതുസ്റ്റേജിൽ പെൺകുട്ടികളെ കയറ്റുന്നതിനെ ചൊല്ലി സമസ്തയെ അധിക്ഷേപിച്ചവർക്ക് വൈകി ഉദിച്ച വിവേകം സ്വാഗതം ചെയ്യാതിരുന്നുകൂടാ.
പക്ഷേ, ഇക്കാലമത്രയും മുജാഹിദിന്റെ പൊതുവേദി കയറിയ പെണ്ണുടൽ പാരമ്പര്യത്തിന്റെ കടക്കൽ കത്തിവച്ചത് മർക്കസുദ്ദഅവ വിഭാഗം ചോദ്യം ചെയ്തപ്പോൾ ‘പിന്തിരിപ്പൻമാർക്ക്’ മറുപടി ഇല്ലാതെ പോയി!

പുതിയ നവോത്ഥാന നായകർ

സമ്മേളനം തുടങ്ങി...
വിസ്ഡം മുജാഹിദ് വിഭാഗത്തിന്റെ പ്രഗൽഭനായ നേതാവ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ നവോത്ഥാന നായകന്മാരുടെ കൂട്ടത്തിൽ പുതിയ ചില പേരുകൾ എഴുതിച്ചേർത്ത് ചരിത്രം തിരുത്തി.
നാല് മദ്ഹബിന്റെ ഇമാമുമാരും, ശൈഖ് ജീലാനിയും  നമ്മുടെ നവോത്ഥാന നായകന്മാരാണെന്നാണ് മദനിയുടെ പുതിയ വെളിപ്പെടുത്തൽ.
യാദൃശ്ചികമായി പറഞ്ഞു പോയതല്ല. മുൻധാരണയോടെ കൃത്യമായി എഴുതി കൊണ്ടുവന്ന ഈ മേറ്റർ മീഡിയക്ക് നൽകി പ്രഭാഷകന്റെ പിന്നിൽ സ്ക്രീനിൽ വലുതായി പ്രത്യക്ഷപ്പെടുത്തുക കൂടി ചെയ്തു.

എന്നാൽ എന്തായിരുന്നു കഴിഞ്ഞകാല മുജാഹിദുകളുടെ ഈ വിഷയത്തിലെ നിലപാട്?
മറന്ന് പോയോ കുഞ്ഞുമുഹമ്മദ് മദനിയും വിസ്ഡം മുജാഹിദുകളും? നാലു മദ്ഹബിന്റെ ഇമാമുമാരെയും ശൈഖ് ജീലാനി തങ്ങൾ അടക്കമുള്ള ആത്മീയ ഗുരുക്കളെയും അപകീർത്തിപ്പെടുത്തിയും പരിഹസിച്ചും കഴിഞ്ഞു പോയ ഒരു കാലം മുജാഹിദ് അണികൾ അത്ര പെട്ടെന്ന് മറക്കാനിടയില്ല.

മദ്ഹബുകളെ കുറിച്ചും മദ്ഹബിന്റെ ഇമാമുമാരിലൂടെ രൂപപ്പെട്ടുവന്ന കർമശാസ്ത്ര ഗ്രന്ഥങ്ങളെ കുറിച്ചും മുജാഹിദുകൾ തങ്ങളുടെ ആനുകാലികത്തിൽ എഴുതിയത് കാണുക :
“ഈ മദ്ഹബുകൾ മൂലവും ഫിഖ്ഹിന്റെ കിതാബുകൾ മൂലവും ഇസ്ലാം മതത്തിന് നേരിട്ട മുസീബത്തുകൾ വമ്പിച്ചതാകുന്നു.”
(സൽസബീൽ, 1972, സെപ്റ്റംബർ, പേജ് 15)
ഇസ്ലാം മതത്തിന് ‘വമ്പിച്ച മുസീബത്ത് ഉണ്ടാക്കിയ’ മദ്ഹബിന്റെ പണ്ഡിതന്മാർ ഇപ്പോൾ നവോത്ഥാന നായകന്മാരായി മാറിയത് മുജാഹിദ് പ്രസ്ഥാനത്തിന് മാത്രം അവകാശപ്പെടാനാവുന്ന ഒരു മറിമായം.

ശൈഖ് ജീലാനി തങ്ങളെ കുറിച്ച് മുജാഹിദുകൾ എഴുതിയത് വായിക്കാം.
“യാതൊന്നു കാണുവത് നാരായണ പ്രതിമ,
യാതൊന്നു കേൾക്കുവത് നാരായണ ശ്രുതിമ,
യാതൊന്നു ചൊല്ലുവത് നാരായണായ നമഃ
വഹ്ദത്തുൽ വുജൂദിന്റെ ചെറിയ ഒരു നിർവചനം മേൽ കൊടുത്തതിൽ നിന്നും ലഭിക്കും. ശ്രീശങ്കരാചാര്യരുടെ ഈ തത്വശാസ്ത്രം ശൈഖിന്റെ ചിന്തയിൽ സ്ഥലം പിടിച്ചു.”
(അൽ മനാർ 1980, ജൂലായ്)
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ കടുത്ത ശിർക്കും കുഫ്റും പ്രചരിപ്പിച്ച ആളായിരുന്നു ശൈഖ് ജീലാനി എന്നാണ് അർത്ഥം. 
നീണ്ട ലേഖനത്തിൽ ഉടനീളം ശൈഖ് അവർകളെ കഠിനമായ ഭാഷയിൽ വിമർശിക്കുന്നു.
അവസാനഭാഗത്ത് ശൈഖ് ജീലാനി (റ)നെ പരിഹസിക്കുന്നത് ഇങ്ങനെ : “അറബിയുടെയും മലയാളത്തിന്റെയും സങ്കരമായ ‘മുഹിയിത്തീൻ’ എന്ന പേരാണ് തികച്ചും ശൈഖിന് അനുയോജ്യമായി തോന്നുന്നത്.” (അൽ മനാർ)

മുഹിയിദ്ദീൻ എന്നാൽ മതത്തെ സജീവമാക്കിയ ആൾ എന്നാണ് അർത്ഥമെങ്കിൽ മുഹ്‌യിത്തീൻ എന്നാൽ തീറ്റയെ സജീവമാക്കിയ ആൾ എന്നാണ് അർത്ഥം.
ഈ വിധം വളരെ നിലവാരം കുറഞ്ഞ ഭാഷയിൽ ശൈഖ് ജീലാനി(റ)നെ വിമർശിച്ചവർക്ക് ഇപ്പോൾ ശൈഖ് നവോത്ഥാന നായകനായി.!?

മദ്ഹബിന്റെ ഇമാമുകൾക്കും ശൈഖ് ജീലാനി (റ)നെ പോലുള്ള ആത്മീയ ഗുരുക്കൾക്കും മുസ്‌ലിം സമൂഹത്തിൽ ഉള്ള സ്വാധീനങ്ങളെ ചൂഷണം ചെയ്യാൻ ഇതെല്ലാതെ മറ്റെന്താണ് മാർഗം.!?

ആ സഹായതേട്ടം ശിർക് തന്നെ

സമ്മേളനത്തിൽ മറ്റൊരു അപ്ഡേഷൻ കൂടെ പുറത്ത് വിട്ടു.
അപ്ഡേഷൻ സാധ്യമായത് 10 വർഷത്തിനുശേഷം.
2013ൽ കോഴിച്ചെനയിൽ വച്ച് വിസ്ഡം മുജാഹിദും കെ.എൻ.എമ്മും തമ്മിൽ നടത്തിയ സംവാദത്തിൽ ജിന്നിനോടുള്ള സഹായ തേട്ടം എല്ലാം ശിർക്കല്ല എന്നും അതിൽ വസീലത്തുശ്ശിർക്ക് (ശിർക്കിലേക്കുള്ള മാധ്യമം) ആയതും ഉണ്ടെന്നായിരുന്നു ഫൈസൽ മൗലവിയുടെ വാദം.
ചൂണ്ടൽ ഇടുമ്പോഴും പുഴയിൽ മുങ്ങുമ്പോഴും ജിന്നേ രക്ഷിക്കണേ എന്നൊരാൾ പറഞ്ഞാൽ അത് ശിർക്കല്ല എന്ന് സമർത്ഥിക്കാൻ സൂറത്തുൽ അൻആം 128 ഓതിയാണ് മൗലവി രംഗം കയ്യടക്കിയത്.
എന്തിനധികം സംവാദത്തിന്റെ എഴുതി നൽകിയ വാദം തന്നെ ഇതായിരുന്നു.
ഈ വിഷയം സമർത്ഥിക്കാനായി ഇരുവിഭാഗവും തമ്മിൽ 3 സംവാദങ്ങൾ നടന്നു.
നിരവധി പുസ്തകങ്ങൾ രചിച്ചു.
ആനുകാലികങ്ങളിൽ എഴുതി നിറച്ചു.
അങ്ങനെയാണ് വിസ്ഡം മുജാഹിദുകൾക്ക് ജിന്നൂരികൾ എന്ന പേര് പോലും വന്നത്.
ഇതിൻറെ പേരിൽ മറവിഭാഗം മുജാഹിദുകൾ ജിന്ന് പൂജകർ എന്ന് പോലും ഇവരെ പരിചയപ്പെടുത്തി.
എന്നാൽ കഴിഞ്ഞദിവസം കോഴിക്കോട് നടന്ന സമ്മേളനത്തിൽ ജിന്നൂരികൾ എന്ന പേര് തങ്ങളുടെ തലയിൽ നിന്ന് എടുത്തുമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി പഴയ വാദം മൗലവി തിരുത്തി. ‘ജിന്നേ രക്ഷിക്കണേ മലക്കേ രക്ഷിക്കണേ എന്ന് തേടുന്നത് എല്ലാം ശിർക്ക് തന്നെ.!!’
എന്ന് സ്ക്രീനിൽ വലുതായി പ്രദർശിപ്പിച്ച് ഫൈസൽ മൗലവി വാചാലനായി. നീണ്ട പത്തു വർഷത്തിനുശേഷം വസീലത്തുശിർക്ക് കോഴിക്കോട്ടെ അറബിക്കടലിൽ കെട്ടിത്താഴ്ത്തി. മുജാഹിദിന്റെ സർവ്വ ഗ്രൂപ്പുകളുടെയും സമ്മിതി നേടാൻ ആധാരശില മാറ്റി സ്ഥാപിച്ചു.
അഥവാ ഇവരുടെ ഫത് വ കേട്ട് അവരോട് സഹായം തേടിയ പത്ത് വർഷം ശിർകിൻറെ കാലം...
പ്രതിരോധവും വിലാപവുമായിരുന്നു ഫൈസൽ മൗലവിയുടെ പ്രഭാഷണമുടനീളം.
പാരമ്പര്യ മുസ്ലീങ്ങളായ സുന്നികൾക്കെതിരെ തൊടുത്തുവിട്ട ശിർക്കാരോപണവും ഷിയാ ആരോപണവും സ്വന്തം പ്രസ്ഥാനത്തിലെ മറു വിഭാഗങ്ങളിൽനിന്ന് ഏറ്റുവാങ്ങിയതിലുള്ള കണ്ണീരണിഞ്ഞ വാക്കുകൾ.
“വിജന പ്രദേശത്തും പുഴ കടവിലും ഞങ്ങൾ ജിന്നിനോട് തേടുന്നവരാണെന്ന് പലരും പറഞ്ഞു പ്രചരിപ്പിച്ചു.
ജിന്ന് പൂജകന്മാരാണെന്ന് പറഞ്ഞു.
അന്ധവിശ്വാസികളാണെന്ന് പറഞ്ഞു. 
അവസാനം നവോത്ഥാന ശിയാക്കൾ എന്ന ഓമനപ്പേരും ഞങ്ങൾക്ക് വെച്ച് നൽകി..”

ചെന്നായകളെ വളർത്തിയ ഓരു ആട്ടിടയന്റെ കഥ ഇവിടെ സ്മരണീയമാണ്.
വിശന്നപ്പോൾ ആടുകളെ മുഴുവൻ തന്നു. പിന്നെയും വിശന്നപ്പോൾ തിന്നാൻ ആടില്ലാതെ വന്നു. പിന്നെ ആലോചിച്ചു നിന്നില്ല ഇടയനെയും തിന്നു കടന്നുകളഞ്ഞു.
ഇതാണ് മുജാഹിദുകളുടെ അവസ്ഥ. ശിർക്കാരോപണം ഇല്ലാതെ അവർക്ക് നിലനിൽപ്പ് ഇല്ല. പുറത്തുള്ളതെല്ലാം കഴിഞ്ഞപ്പോൾ അകത്തു കടന്നു. ഇനി സഹിക്കുകയെല്ലാതെ നിർവാഹമില്ല. ഫൈസൽ മൗലവിയുടെയും വിസ്ഡം ജിന്ന് വിഭാഗത്തിന്റെയും സങ്കടത്തിൽ പങ്കുചേരുന്നു. ഈ അവസരത്തിൽ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് നമുക്കു മറക്കാതിരിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago