കേരളം മികച്ച സംസ്ഥാനം; കേരളത്തെ വിമര്‍ശിക്കാന്‍ അമിത് ഷായ്ക്ക് അവകാശമില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാമെങ്കിലും കേരളത്തെ വിമര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മികച്ച സംസ്ഥാനം കേരളമാണ്. കേരളത്തെ നോക്കി സുരക്ഷിതമല്ലാത്ത സംസ്ഥാനമെന്ന പരാമര്‍ശം നടത്തേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ വച്ചും മികച്ച ജീവിത നിലവാരം പുലര്‍ത്തുന്നവരാണ് കേരള ജനത. നെഗറ്റീവായാണ് കേരളത്തെ അമിത് ഷാ ചൂണ്ടിക്കാണിച്ചതെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലയെന്നും അമിത്ഷായ്ക്ക് വേണമെങ്കില്‍ കേരളസര്‍ക്കാരിനെ വിമര്‍ശിക്കാമെന്നും ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍.
അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി പിന്‍വലിക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ ദുരിതത്തിലാകുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. അധിക നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആരംഭിച്ച രാപ്പകള്‍ സമര സമാപന സമ്മേളനത്തില്‍ കോഴിക്കോട് നിന്ന് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."