നൂറുകോടി ചെലവില്‍ കുടിവെള്ള പദ്ധതി
മട്ടന്നൂര്‍: മട്ടന്നൂര്‍, ഇരിട്ടി നഗരസഭകള്‍ക്കായി 100കോടി രൂപ ചെലവഴിച്ച് വാട്ടര്‍ അതോറിട്ടിയുടെ സഹായത്തോടെ പുതിയ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു. പദ്ധതിയുടെ പ്രാരംഭ സര്‍വേ പൂര്‍ത്തിയായി. ആദ്യഘട്ടമെന്ന നിലയില്‍ 50 കോടിരൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഉടന്‍ ടെന്‍ഡര്‍ പ്രവര്‍ത്തിയും ആരംഭിക്കും. ചാവശ്ശേരി പറമ്പില്‍ ശുചീകരണ പ്ലാന്റ് സ്ഥാപിച്ച് അവിടെനിന്നാണ് മട്ടന്നൂരിലും ഇരിട്ടിയിലും സബ്ബ് ടാങ്ക് വഴി വെള്ളം എത്തിക്കുക. ഇതിനായി മട്ടന്നൂര്‍ നഗരസഭ യിലെ മഞ്ചകോളനിയിലും മട്ടന്നൂര്‍ കോളജിന് സമിപത്തായും ടാങ്കുകള്‍ സ്ഥാപിക്കും. ഇരിട്ടിയിലേക്ക് വെള്ളം എത്തിക്കുന്നതിന് ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തും ടാങ്ക് നിര്‍മ്മിക്കും. പഴശ്ശി ഡാമില്‍ പുതിയ കിണറും നിര്‍മ്മിക്കും. നിലവില്‍ മട്ടന്നൂര്‍ നഗരസഭയില്‍ കൊളച്ചേരി പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണം ഉണ്ടെങ്കിലും കാര്യക്ഷമമല്ല. ഇരിട്ടിയിലും പ്രദേശികമായിട്ടുള്ള പദ്ധതികള്‍ കാര്യക്ഷമമല്ല. പൈപ്പുകളുടെ കാലപഴക്കവും ചോര്‍ച്ചയുമാണ് കൊളച്ചേരി പദ്ധതിയില്‍ നിന്നും ജലവിതരണം കാര്യക്ഷമമാക്കാന്‍ കഴിയാതിരുന്നത്. പഴശ്ശി ഡാം മുതല്‍ പ്ലാന്റ് വരെ 750 എം.എം ഇരുമ്പ് പൈപ്പുംസബ്ബ് ടാങ്കുകളിലേക്ക് 450 എം.എം ഇരുമ്പ് പൈപ്പുമാണ് പമ്പ് ചെയ്യാന്‍ ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."