യൂണിഫോം പരിഷ്കരണത്തില്‍ നിന്നും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പിന്മാറണം
കവരത്തി: ലക്ഷദ്വീപിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സ്കൂള്‍ യൂനിഫോം പരിഷ്ക്കരണത്തില്‍ നിന്നും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് സമസ്ത കേന്ദ്ര മുശാവറ മെംബറും ലക്ഷദ്വീപിന്റെ ആത്മീയ നേതാവുമായ സയ്യിദ് ഫത്ഹുല്ല മുത്തുകോയ തങ്ങളും എസ്.കെ.എസ്.എസ്.എഫ് ലക്ഷ ദ്വീപ് ഘടകവും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കുന്ന രീതിയിലുള്ള ഡ്രസ്സ് കോട് അടിച്ചേല്‍പ്പിക്കാനുള്ള അധികൃതരുടെ നീക്കം തീര്‍ത്തും അപലപനീയമാണെന്നും മാന്യമായ വസ്ത്ര രീതി പിന്തുടരുന്ന ദ്വീപ് സമൂഹത്തിനു മേല്‍ അവര്‍ക്കിഷ്ടമില്ലാത്തത് അടിച്ചേല്‍പ്പിക്കുന്നത് ഫാസിസ്റ്റ് ശൈലിയാണെന്നും അത്തരം അനാവശ്യ പരിഷ്ക്കാരങ്ങളില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്നും ഫത്ഹുല്ല തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നേതാക്കള്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേ സമീപിച്ച് പുതുക്കിയ യൂണിഫോം ഓഡറില്‍ നിന്നും പിന്മാറാന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."