സുപ്രഭാതം ക്യാംപയിന്‍: വരിക്കാരുടെ ലിസ്റ്റ് സമര്‍പ്പണം തുടങ്ങി
കണ്ണൂര്‍: സുപ്രഭാതം പ്രചാരണ ക്യാംപയിന്റെ ഭാഗമായി മദ്‌റസാ തലത്തില്‍ വാര്‍ഷിക വരിക്കാരെ ചേര്‍ത്ത ലിസ്റ്റും വരിസംഖ്യയും മേഖലാ കോഓര്‍ഡിനേറ്റര്‍മാര്‍ റെയ്ഞ്ച് ആസ്ഥാനങ്ങളില്‍ സ്വീകരിച്ചു തുടങ്ങി. ഒന്നാംഘട്ട വരിക്കാരുടെ ലിസ്റ്റ് മൗവഞ്ചേരി റെയ്ഞ്ച് ജനറല്‍സെക്രട്ടറി മുഹമ്മദലി റഹ്മാനിയില്‍ നിന്ന് ഏറ്റുവാങ്ങി ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയതു. അബ്ദുസമദ് മുട്ടം അധ്യക്ഷനായി. മേഖലാ കോഓര്‍ഡിനേറ്റര്‍മാരായ ഷമീര്‍ അസ്ഹരി (തളിപ്പറമ്പ്), കെ ഹംസ മൗലവി (പയ്യന്നൂര്‍), അബ്ദുല്‍ലത്തീഫ് ഫൈസി പറമ്പായി (തലശ്ശേരി), അബ്ദുലത്തീഫ് ഇടവച്ചാല്‍ (കണ്ണൂര്‍), നവാസ് ദാരിമി, ബ്യൂറോചീഫ് എം.പി മുജീബ് റഹ്മാന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ സലാം പൊയനാട്, ഫസല്‍ കുപ്പം സംസാരിച്ചു. ഓരോ മദ്‌റസാ പരിധിയില്‍ നിന്നും 30 വാര്‍ഷിക വരിക്കാരെയും പരമാവധി മാസവരിക്കാരെയുമാണ് ഓഗസ്റ്റ് 30നു മുന്‍പായി ക്യാംപയിന്റെ ഭാഗമായി ചേര്‍ക്കേണ്ടത്. മദ്‌റസാ പരിധിയിലെ വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സദര്‍ മുഅല്ലിം മേഖലാ കോഓര്‍ഡിനേറ്റമാരെയാണ് ഏല്‍പ്പിക്കേണ്ടത്. ക്യാംപയിന്റെ ഭാഗമായി സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി സ്‌കൂളുകളിലും മദ്‌റസയിലും നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."