സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ പിടിയില്‍
കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ രണ്ട് പേര് അറസ്റ്റില്‍. ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി,ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് അറസ്റ്റിലായത്. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നുമാണെന്നും ആൾ തടിതപ്പിയെന്നുമാണ് വിശദീകരണം. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്. പരാതി നൽകിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും കൂട്ടാളികളും സൈബറാക്രമണം തുടരുകയാണ്.
അതേസമയം, ആകാശിനെതിരെ കാപ്പ ചുമത്താന്‍ നീക്കം നടക്കുന്നുണ്ട്. ആകാശിനെതിരായ കേസുകളില്‍ ജില്ലാ പൊലീസ് മേധാവി പരിശോധന ആരംഭിച്ചു. കാപ്പ ചുമത്തി ആകാശിനെ നാട്ടുകടത്താനുള്ള നീക്കമാണ് നടക്കുന്നത്. ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചിട്ടുണ്ട്. കണ്ണൂര്‍ മുഴക്കുന്ന് സി.ഐ യുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
തില്ലങ്കേരിക്കെതിരെ ഡി.വൈ.എഫ്.ഐയും എം.വി ജയരാജനും പരസ്യമായി രംഗത്തുവന്നിരുന്നു. പാര്‍ട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്ന് തില്ലങ്കേരി വ്യക്തമാക്കണമെന്നുമാണ് എം.വി ജയരാജന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."