HOME
DETAILS

15 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 900 പൊലിസുകാര്‍ മേല്‍നോട്ടത്തിന് 40 സി.ഐമാര്‍; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും കനത്ത സുരക്ഷ

  
backup
February 20 2023 | 03:02 AM

kerala-cpm-peoples-march-started-today-in-kasaragod-pinarayi-will-participate

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പെടുത്തി. 15 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 900 പൊലിസുകാരെ വിന്യസിച്ചു. 40 സി.ഐമാരും സുരക്ഷക്ക് നേതൃത്വം നല്‍കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ യാത്ര ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് എത്തുന്നത്.

സന്ദര്‍ശനത്തിനിടെ പാലക്കാട്ടും കോഴിക്കോടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി ഉയര്‍ത്തിയിരുന്നു. വഴിനീളെ ശക്തമായ പൊലിസ് വിന്യാസമുണ്ടായിട്ടും ഇതിനെയെല്ലാം മറികടന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട് കഴിഞ്ഞ ദിവസം കരിങ്കൊടി കാട്ടിയ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ മല്‍പ്പിടിത്തത്തിനിടയില്‍ നടക്കാവ് എസ്.ഐ പവിത്രന് പരുക്കേറ്റു.

രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെയും യുവമോര്‍ച്ച പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ നിന്നാണ് രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട്ട് പരിപാടിക്കെത്തിയത്. കാട്ടിലപ്പീടിക, എരഞ്ഞിപ്പാലം, ഈസ്റ്റ് ഹില്‍ എന്നിവിടങ്ങളില്‍ വച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

അതിനിടെ മീഞ്ചന്ത കോളജില്‍ കറുത്ത വസ്ത്രവും മാസ്‌ക്കും ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കറുപ്പ് ധരിക്കരുതെന്ന് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.


140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാര്‍ച്ച് 18നു തിരുവനന്തപുരത്തു സമാപിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യത്തെ പ്രചാരണ യാത്രയാണ് ജനകീയ പ്രതിരോധ ജാഥ. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിക്കു ശേഷമാണ് സി.പി.എം ജാഥയ്ക്ക് ഒരുങ്ങുന്നത്. ഇന്ധന സെസ് വര്‍ധനവ് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും യാത്രയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നു.

സി.എസ് സുജാത, പി.കെ ബിജു, എം.സ്വരാജ്, കെ.ടി ജലീല്‍, ജെയ്ക് സി.തോമസ് എന്നിവരാണു ജാഥയിലെ സ്ഥിരാംഗങ്ങള്‍. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ നാളെ വൈകിട്ട് നാലിനു ഗോവിന്ദനു പതാക കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ കൂടാതെ പൗരപ്രമുഖരുമായി എം.വി.ഗോവിന്ദന്‍ നടത്തുന്ന പ്രത്യേക ചര്‍ച്ചകളും യാത്രയുടെ ഭാഗമായി നടക്കും.

അതേസമയം,ക്വട്ടേഷന്‍ ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്കെതിരെ തില്ലങ്കേരിയില്‍ സി.പി.എം വിശദീകരണ യോഗം ഇന്ന് ചേരും.യോഗത്തില്‍ പി. ജയരാജന്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago