കള്ളപ്പണക്കേസില്‍ തെളിവുകളെവിടെ: ഇ.ഡിക്കെതിരേ കോടതി
കൊച്ചി: സ്വര്‍ണക്കടത്തിലെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റിനെതിരേ കോടതി. കേസിലെ പ്രതികളായ സന്ദീപ്, സരിത് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ തെളിവെവിടെ എന്ന് കോടതി ആരാഞ്ഞത്.
കേസില്‍ പ്രതികളുടെ കുറ്റസമ്മതമൊഴിയല്ലാതെ മറ്റെന്ത് തെളിവുകളാണ് ശേഖരിച്ചിട്ടുള്ളതെന്നും അതെവിടെയാണെന്നുമുള്ള കോടതിയുടെ ചോദ്യം ഇ.ഡിയെ കുരുക്കിലാക്കി. പി.എസ്. സരിത്തിനും സന്ദീപ് നായര്‍ക്കും ഒടുവില്‍ കേസില്‍ ജാമ്യം ലഭിച്ചത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ക്ക് ബുധനാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ഒന്നും നാലും പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
21-ാമത്തെ തവണ സ്വര്‍ണം കടത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയതെന്ന് പറയുന്നു. മുമ്പ് 20 തവണ സ്വര്‍ണം കടത്തിയെന്നും പറയുന്നു. എന്നാല്‍, ഇതെല്ലാം പ്രതികളുടെ കുറ്റസമ്മത മൊഴികളാണ്. ഈ മൊഴികള്‍ കസ്റ്റഡിയിലുള്ളപ്പോഴോ അല്ലാത്തെയോ ലഭിച്ചതാണ്. ഇതല്ലാതെ മറ്റെന്തെങ്കിലും രേഖകളോ തെളിവുകളോ ലഭിച്ചിട്ടുണ്ടോ എന്നും ഇ.ഡിയോട് കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."