HOME
DETAILS
MAL
വാഴക്കാട് പഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി
backup
August 20 2016 | 23:08 PM
എടവണ്ണപ്പാറ: മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തില്‍ വാഴക്കാട് പഞ്ചായത്ത് ഓഫിസിലേക്കു ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. സി.പി.എം നേതൃത്വത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു ഭരണം നടത്തുന്ന പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിന് ലഭിക്കേണ്ട 72 ലക്ഷം രൂപ നഷ്ട്ടപ്പെടുത്തിയെന്നും കെടുകാര്യസ്ഥത കൊണ്ട് പി.എച്ച്.സി,കെട്ടിട നിര്‍മാണം നിന്നുപോയെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
വാഴക്കാട് സഹകരണബാങ്ക് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിനടുത്തു പൊലിസ് തടഞ്ഞു. ജില്ലാ പഞ്ചായത്തംഗം വെട്ടംആലിക്കോയ ഉദ്ഘാടനം ചെയ്തു. മച്ചിങ്ങല്‍ മുഹമ്മദ് കുട്ടി അധ്യക്ഷനായി. മലയില്‍ അബ്ദുറഹിമാന്, കെ.ആലി, കബീര്വാഴക്കാട് എന്നിവര്‍ സംസാരിച്ചു. എം.കെ.നൗഷാദ്, ഇ.ടി.ആരിഫ് എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."