കൊവിഡ് മാനദണ്ഡം കാറ്റില്‍പറത്തി മലമ്പുഴയില്‍ സിനിമാചിത്രീകരണം
പാലക്കാട്:കേന്ദ്ര പ്രതിരോധ നിയമങ്ങളും,കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി മലമ്പുഴ ജലാശയത്തിനുള്ളില്‍ സിനിമ ചിത്രീകരണം. വലിയവാഹനങ്ങളും,കാറുകളും ഉള്‍പ്പെടെ നൂറോളം വാഹങ്ങള്‍ ഡാമിനകത്ത് ഇറക്കിയാണ് ചിത്രീകരണം.സിനിമാക്കാര്‍ മാത്രം 200 ലധികം പേര്‍ ഇവിടെയുണ്ട്. ഇതിനു പുറമെ പ്രദേശവാസികളെയുംഷൂട്ടിങ് ജോലികള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ പതിനഞ്ചുദിവസമായി ഡാമിനകത്ത് സിനിമയ്ക്ക് സെറ്റ് നിര്‍മിക്കുന്നതിനെതിരേ പാലക്കാട് ജില്ലാ കോടതിയില്‍ (വെക്കേഷന്‍ ) പൊതുപ്രവര്‍ത്തകനായ റെയ്മണ്ട് ആന്റണി കേസ് ഫയല്‍ ചെയ്തിരുന്നു,തുടര്‍ന്ന് കോടതി അഡ്വക്കേറ്റ് കമ്മിഷനെവച്ച് തെളിവെടുത്തു. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുപിന്നാലെയാണ്
ഇന്നലെ ഷൂട്ടിങ് പുനരാരംഭിച്ചത്. കേരളത്തില്‍ ഓരോ ദിവസവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഷൂട്ടിങ് നടക്കുന്നത് .
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖൃാപിച്ച കഴിഞ്ഞ ശനി,ഞായര്‍ ദിവസങ്ങളില്‍ 150 തൊഴിലാളികളെ ഉപയോഗിച്ച് സെറ്റ് നിര്‍മാണവും നടത്തിയിരുന്നു.പൊലിസ് നടപടിയെടുത്തില്ല. മലമ്പുഴ സി.ഐ പറയുന്നത് സിനിമചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലാത്തതിനാല്‍ തടയാന്‍ നിയമമില്ലെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."