വേലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കുത്തിയിരിപ്പ്‌സമരം നടത്തി.
എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്തില്‍ ഭരണസമിതി യോഗം ചേരാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ അടിയന്തിര യോഗത്തില്‍ നിന്നും ഇറങ്ങിപോയി കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ ഒരു മാസത്തോളമായി ഭരണ സമിതിയോഗം വിളിച്ച് ചേര്‍ക്കാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ പേരുപറഞ്ഞ് ഇന്ന് വിളിച്ച് ചേര്‍ത്തിരിക്കുന്ന അടിയന്തിര യോഗം ഭരണസമിതിയുടെ മുഖം രക്ഷിക്കാന്‍ നടത്തുന്ന കപടനാടകമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം വിയോജനകുറിപ്പ് നല്‍കി ഇറങ്ങിപോയത്.
ജൂലൈ 22നാണ് അവസാനമായി ഭരണ സമിതി യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. അടുത്ത യോഗം ഓഗസ്റ്റ് 22നാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഒരുമാസത്തെ ഇടവേളക്കുള്ളില്‍ ഭരണസമിതി യോഗം വിളിച്ച് ചേര്‍ക്കണമെന്ന പഞ്ചായത്ത് രാജ് നടപടികള്‍ ഒഴിവാക്കുന്നതിനായാണ് അടിയന്തിര യോഗം എന്ന പേരില്‍ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നതെന്നും തൊഴിലുറപ്പ് പദ്ധതി ചര്‍ച്ച ചെയ്യാനല്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി.
ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി നിഷേധിച്ചിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. കറുത്ത തുണികൊണ്ട്ണ്ട് വായ്മൂടി കെട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപോയ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷ നേതാവ് പി.കെ ശാംകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന രാമചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ എല്‍സി ഔസേഫ്, ഡെയ്‌സി ഡേവിസ്, എന്‍.ഡി.സിമി,ശ്രീജ നന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."