ജില്ലയില്‍ രാജീവ്ഗാന്ധി ജന്മദിനാഘോഷം നടത്തി
പാലക്കാട്: അധികാര വികേന്ദ്രീകരണം ലക്ഷ്യമാക്കി പഞ്ചായത്ത് രാജ് നഗരപാലിക നിയമം നമ്മുടെ രാജ്യത്ത് നടപ്പിലാക്കുവാന്‍ രാജീവ്ഗാന്ധി നടത്തിയ ശ്രമങ്ങള്‍ മറക്കാന്‍ കഴിയാത്തതാണെന്നും. രാജീവ്ഗാന്ധിയുടെ നിത്യസ്മരാകങ്ങളായി പഞ്ചായത്ത്‌രാജ് ഭരണ സംവിധാനം എന്നെന്നും നിലകൊള്ളുമെന്നും വി.എസ് വിജയരാഘവന്‍ പ്രസ്താവിച്ചു.
രാജീവ്ഗാന്ധിയുടെ 72 ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ രാമസ്വാമി അധ്യക്ഷനായി.
സി ചന്ദ്രന്‍, പി.വി രാജേഷ്, എ തങ്കപ്പന്‍, വി രാമചന്ദ്രന്‍, സി ബാലന്‍, എ ബാലന്‍, കെ ഐ കുമാരി സംസാരിച്ചു.
വിവര സാങ്കേതികരംഗത്ത് ഇന്ത്യ കൈവരിച്ച വമ്പിച്ച മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ രാജീവ്ഗാന്ധിയുടെ സംഭാവന വിലപ്പെട്ടതാണെന്ന് രാമസ്വാമി അഭിപ്രായപ്പെട്ടു. വെണ്ണക്കര-തിരുനെല്ലായ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ രാജീവ്ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ അബ്ദുള്‍നാസര്‍ അധ്യക്ഷനായി. എ കൃഷ്ണന്‍, വി ആറുമുഖന്‍, അയ്യപ്പദാസ്, പി.എം കാജാഹുസൈന്‍, കെ സ്വാമിനാഥന്‍, ടി.ഇ അബ്ദുള്‍ റഹിമാന്‍, കെ വിശ്വനാഥന്‍, ചെല്ലക്കുട്ടി, ജേക്കബ് സംസാരിച്ചു.
തിരുനെല്ലായ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം പി.കെ അബ്ദുള്‍ നാസറുടെ അധ്യക്ഷതയില്‍ എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. ആറുമുഖന്‍, എ കൃഷ്ണന്‍, പി.എം കാജാഹുസൈന്‍, ടി.ഇ അബ്ദുള്‍റഹ്മാന്‍, ദാസന്‍, കെ സ്വാമിനാഥന്‍, എം മാടസ്വാമി, എം ബാബു, എസ് കാജാഹുസൈന്‍, വി.എല്‍ ജേക്കബ്, വി വേലു സംസാരിച്ചു.
മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവാഗാന്ധിയുടെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പി.ആര്‍ സുരേഷ്, കെ ബാലകൃഷ്ണന്‍, പി മുത്തു, ഖാലിദ്, എം.സി വര്‍ഗീസ്, എസ് രാമന്‍കുട്ടി, എ.കെ രാധാകൃഷ്ണന്‍, സി.എച്ച് മൊയ്തുട്ടി, ആലത്തൂര്‍ മുഹമ്മദ്, വിനോദ് ചാമിയോട്ടില്‍ പങ്കെടുത്തു.
തല്ലുമന്ദം രാജീവ് രക്തസാക്ഷി മണ്ഡപത്തില്‍ രാജീവ്ഗാന്ധി അനുസ്മരണം നടത്തി. പി.എസ് രാമനാഥന്‍ അധ്യക്ഷനായി. കെ കുമാരന്‍, എസ് ഹനീഫ, രാജേഷ് കുണ്ടുപറമ്പ് കെ ചന്ദ്രന്‍, മോഹനന്‍ കുറ്റിപ്പുള്ളി, രാധാകൃഷ്ണന്‍ കെ, വി അനില്‍, വി ദിനേശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."