വ്യോമാക്രമണം അഫ്ഗാനിലെങ്ങും പാക് വിരുദ്ധ റാലികൾ കടുത്ത പ്രതികരണവുമായി പാകിസ്താൻ
കാബൂൾ
47 പേരുടെ മരണത്തിനിടയാക്കിയ പാകിസ്താന്റെ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് അഫ്ഗാനിലെങ്ങും പാക് വിരുദ്ധ റാലികൾ. കാബൂൾ, കാണ്ഡഹാർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം റാലികൾ നടന്നു. റാലികളിൽ പാകിസ്താനും പാക് സർക്കാരിനും എതിരേ മുദ്രാവാക്യങ്ങൾ ഉയർന്നു. അഫ്ഗാനെ പ്രകോപിപ്പിക്കാൻ ഒരുരാജ്യത്തെയും അനുവദിക്കില്ലെന്ന് താലിബാൻ പ്രതിരോധമന്ത്രാലയ വക്താവ് ഇനായത്തുല്ല ഖവാരിസ്മി പറഞ്ഞു.
പാകിസ്താനിലെ വാണബസാറിലും ആങ്കൂർ അദ്ദ അതിർത്തിയിലും നടന്ന അഫ്ഗാൻ അനുകൂല റാലി അക്രമാസക്തമായി. പ്രക്ഷോഭകർക്ക് നേരെ പൊലിസ് റബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. അതിനിടെ താലിബാൻ സർക്കാരിനെതിരേ കടുത്ത പ്രതികരണവുമായി പാക് വിദേശകാര്യമന്ത്രാലയം രംഗത്തുവന്നു. സ്വന്തം മണ്ണ് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നില്ലെന്ന് അഫ്ഗാൻ ഉറപ്പുവരുത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
പാക് സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച അഫ്ഗാന്റെ ഖോസ്ത് പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 47 പേർ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."