മകളെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കി ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ ബസ് തട്ടി മരിച്ചു
കോഴിക്കോട്: മകളെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കി ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ ബസ് തട്ടി മരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍ ജീവനക്കാരന് കോട്ടൂളി വരോടികണ്ടി പ്രഭാകരന്റെ ഭാര്യ സുലേഖ (50)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പുതിയങ്ങാടി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
മകളെ റെയില്‍വേ സ്റ്റേഷനില്‍ വിട്ട ശേഷം എലത്തൂരിലെ വീട്ടിലുള്ള അമ്മയെ കാണുന്നതിനായി പോവുകയായിരുന്നു ഇവര്‍. പുതിയങ്ങാടി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റ സുലേഖയെ ഉടന്‍ തന്നെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയോടെ നടക്കും.ഭവ്യയാണ് ഏക മകള്‍. സഹോദരങ്ങള്‍: സുഭാഷ് ബാബു, സുനില്‍കുമാര്‍, സതീഷ് ബാബു, സുമ ജയപ്രകാശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."