HOME
DETAILS

പടിക്കു പുറത്ത് നിർത്താം വേനൽക്കാല രോഗങ്ങൾ

  
backup
February 27 2023 | 20:02 PM

845625632-2


നാളെ വേനൽ തുടങ്ങുകയാണ്. മാർച്ച് ഒന്നു മുതൽ മെയ് 31 വരെയുള്ള കാലമാണ് വേനലെങ്കിലും ഫെബ്രുവരി പകുതി പിന്നിട്ടതോടെ കേരളത്തിൽ ചൂട് അസഹ്യമായിത്തീർന്നിരിക്കുന്നു. കഴിഞ്ഞദിവസം കണ്ണൂർ വിമാനത്താവളത്തിൽ 41.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ ഇത്രയും ചൂട് രേഖപ്പെടുത്തുന്നത് അസാധാരണമാണ്. മാർച്ചും ഏപ്രിലും മെയ് മാസവും മുന്നിലുണ്ട്. സാധാരണ ഫെബ്രുവരിയിൽ 35 ഡിഗ്രിയോ 36 ഡിഗ്രിയോ ആണ് കേരളത്തിൽ പതിവുള്ളത്. ഇതിനു പകരമാണ് 41 ഡിഗ്രി പിന്നിട്ടത്. വേനലിൽ സ്വീകരിക്കേണ്ട ആരോഗ്യ ജാഗ്രതയിൽ നമ്മൾ പിന്നോട്ടുപോയിക്കൂടാ. കടുത്ത ചൂട് രോഗികളെയും പ്രായമായവരെയും ദുർബലരെയും കൂടുതൽ പ്രതിസന്ധിയിലാക്കും. സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങൾ പെട്ടെന്നുള്ള മരണത്തിനുവരെ കാരണമാകും. മുന്നറിയിപ്പുകൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. വേനൽ ചൂടിൽ രക്ഷനേടാൻ കുട്ടികളെയും പ്രായമായവരെയും യുവാക്കളെയും ബോധവൽക്കരിക്കണം.


വേനൽ, രോഗകാലംകൂടിയാണ്. കാലാവസ്ഥ മാറ്റം പനിയും പകർച്ചവ്യാധിയും ജലദോഷവും വർധിപ്പിക്കും. ഒപ്പം നിർജലീകരണവും മറ്റു രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണം. ഹൃദ്രോഗം അടക്കം ഗുരുതര അസുഖങ്ങളുള്ളവരും പകൽ 11 മുതൽ ഉച്ചയ്ക്കുശേഷം 3.30 വരെ നേരിട്ട് വെയിൽ കൊള്ളരുത്. അത്യാവശ്യത്തിനല്ലാതെ മറ്റുള്ളവരും ഈ സമയം പുറത്തിറങ്ങാതിരിക്കലാണ് നല്ലത്. പുറത്തിറങ്ങുന്നവർ മുൻകരുതൽ നിർദേശം പാലിക്കുകയും വേണം. മുൻകാലങ്ങളിൽ വേനൽസമയത്ത് പുറത്തിറങ്ങുമ്പോൾ കുട ചൂടുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ മഴയിൽ പോലും കുട ചൂടാൻ മടിക്കുകയാണ്. അക്കാലത്തേക്കാൾ തീവ്രമായ അൾട്രാവയലറ്റ് രശ്മികളാണ് ഭൂമിയിലെത്തുന്നത്. ഇവ നിയന്ത്രിത ശക്തിയേക്കാൾ കൂടുതൽ തീവ്രമായി പതിക്കുന്നത് ഗുണകരമല്ല.
വേനലിൽ ഏറ്റവും ജാഗ്രത വേണ്ടത് സൂര്യാഘാതത്തെയാണ്. മരണത്തിനുവരെ കാരണമായേക്കാവുന്ന സൂര്യാഘാതം നേരിട്ട് വെയിൽകൊള്ളുന്ന ആർക്കും വരാം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവന്ന സൂര്യാഘാതം ഇപ്പോൾ സംസ്ഥാനത്തും വ്യാപകമായിട്ടുണ്ട്. സൂര്യാഘാതമേറ്റവർക്ക് ശരീരത്തിൽ പൊള്ളലുകളുണ്ടാകാം. ചൊറിച്ചിൽ, പനി, മനം പുരട്ടൽ, ജലദോഷം എന്നീ രോഗലക്ഷണങ്ങളും കാണാം. ധാരാളം വെള്ളം കുടിക്കുക, കാരറ്റ്, വെള്ളരി, സവാള, തക്കാളി എന്നിവ ചേർത്തുള്ള സാലഡുകൾ കഴിക്കുക, പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ളതോ വെളുത്തതോ ആയ വസ്ത്രം ധരിക്കുക, കുട ചൂടുക, ഇടയ്ക്കിടെ കുളിക്കുക, സൺ ഗ്ലാസ് ഉപയോഗിക്കുക തുടങ്ങിയവയാണ് ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന രോഗപ്രതിരോധ മാർഗങ്ങൾ.


നീരിറക്കം മുതൽ ഹൃദയാഘാതംവരെ വേനൽ ചൂടുമായി ബന്ധപ്പെട്ടുകിടക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. യാത്രകളിലും ജോലി സമയത്തും ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യ മുൻകരുതലുകൾ മലയാളികൾക്ക് ശീലമുണ്ടാകില്ല. മാറുന്ന കാലാവസ്ഥയിലും തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളിലും എന്തു ചെയ്യണമെന്ന കാലാവസ്ഥാ, ആരോഗ്യ സാക്ഷരത നമ്മൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ടാകില്ല. അത്തരം കാര്യങ്ങൾ ഇനിയുള്ള കാലങ്ങളിൽ കരിക്കുലത്തിന്റെ ഭാഗമായി കുട്ടികളെ പഠിപ്പിക്കണം. വിദ്യാഭ്യാസരീതിയിൽ കാലാനുസൃത മാറ്റവും അപ്‌ഡേഷനുകളും വേണമെന്നതിനോട് ഇത്തരം കാര്യങ്ങൾ കൂട്ടിച്ചേർക്കാം.


ശരീരത്തിന് തീവ്രമായ കാലാവസ്ഥയെ നേരിടാൻ വലിയ കഴിവൊന്നുമില്ല. അതിനാൽ രോഗം വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വേനലിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാൻ നാം ശ്രദ്ധിക്കാറില്ല. ഋതുക്കൾ മാറിത്തുടങ്ങുന്നതോടെ ജീവിതരീതിയിലും ഭക്ഷണത്തിലും വസ്ത്രത്തിലുംവരെ മാറ്റം വേണം. ഉദാഹരണത്തിന് ചായയും കാപ്പിയും വേനൽക്കാലത്ത് കൂടുതൽ കുടിക്കരുത്. നിർജലീകരണം കൂട്ടുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. ശരീരത്തിന് തണുപ്പു നൽകുന്ന ഭക്ഷണ രീതികളിലേക്കും വസ്ത്രധാരണയിലേക്കും മാറണം. അയഞ്ഞ കോട്ടൻ വസ്ത്രങ്ങളാണ് ഉചിതം.


കുട്ടികളുടെ അവധിക്കാലം കൂടി ഈ സമയത്ത് വരുന്നതോടെ രോഗങ്ങളുടെ കാലമായി വേനൽ മാറാറുണ്ട്. ചൂടുകാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളിലൊന്നാണ് മഞ്ഞപ്പിത്തം. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് കരളിനെ ബാധിക്കുന്ന ഈ രോഗം പടരുന്നത്. പഴവർഗങ്ങൾ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുക തുടങ്ങിയവയാണ് പരിഹാരം.


മറ്റൊരു പകർച്ചവ്യാധിയാണ് ചിക്കൻപോക്‌സ്. ചുമയോ കഫക്കെട്ടോ ഉണ്ടെങ്കിൽ ചിക്കൻ പോക്‌സുകൾ ന്യൂമോണിയയായി മാറാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങളും പ്രമേഹരോഗികളും ഈ രോഗം കൂടുതൽ സൂക്ഷിക്കണം. വീട്ടിൽ ഒരാൾക്കുണ്ടായാൽ പകരാൻ സാധ്യതയുള്ളതിനാൽ രോഗിയെ ഐസൊലേഷൻ ചെയ്യുകയും മറ്റുള്ളവർ കൈകളും മറ്റും അണുവിമുക്തമായി കൈകാര്യം ചെയ്യുകയും വേണം എന്നതും പ്രധാനമാണ്. ഒരാൾക്ക് വന്ന രോഗം മറ്റുള്ളവരിലേക്ക് പടരാതെ അവസാനിപ്പിക്കുകയായിരിക്കണം ലക്ഷ്യം. നിരന്തര ജാഗ്രത ഈ സമയത്ത് വീട്ടിലെ എല്ലാ അംഗങ്ങൾക്കുമുണ്ടാവണം. പകർച്ചവ്യാധിയായ ചെങ്കണ്ണ് വേനൽക്കാലത്ത് സർവസാധാരണമാണ്. കണ്ണിന് ചൂടും പൊടിയുമേൽക്കുന്ന സാഹചര്യമാണ് ചെങ്കണ്ണിന് ഇടയാക്കുന്നത്. വൈറസുകളുണ്ടാക്കുന്ന ഈ രോഗം പലരിലേക്കും പടർന്ന് വലിയ ക്ലസ്റ്ററായി മാറുമെന്നതിനാൽ വ്യക്തി ശുചിത്വമാണ് പ്രധാന പ്രതിരോധം. കോളറയും വേനലിൽ കണ്ടുവരുന്ന ബാക്ടീരിയ രോഗമാണ്. വെള്ളം, ഭക്ഷണം എന്നിവ വൃത്തിഹീനമായാൽ രോഗം പടരും. ഈച്ചയു രോഗം പടർത്താറുണ്ട്. മരണത്തിനും കോളറ ഇടയാക്കും.
വേനലിൽ പനിയും മറ്റും പതിവാകുന്നതിനാൽ വേനൽ കടുക്കും മുൻപേ സർക്കാരും ആരോഗ്യവകുപ്പും പൊതുജനങ്ങളെ വേണ്ടരീതിയിൽ ബോധവൽക്കരിക്കണം. ഇതിൽ മാധ്യമങ്ങൾക്കും സാമൂഹിക ബാധ്യതയുണ്ട്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുകയാണ് ആരോഗ്യമുള്ള സമൂഹം ചെയ്യേണ്ടത്. ഇതിനായി സാമൂഹിക ബോധവൽക്കരണമാണ് അനിവാര്യം. ഈ വേനൽ, പകർച്ചവ്യാധികളില്ലാത്ത വേനലാകട്ടെ എന്ന് പ്രത്യാശിക്കാം. ഓരോ കൂടുംബവും ജാഗ്രത പാലിച്ചാൽ വേനൽക്കാല രോഗങ്ങളെ പടിക്കു പുറത്ത് നിർത്താവുന്നതേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago