HOME
DETAILS

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

  
backup
May 02 2021 | 22:05 PM

navayugam-damam-0305

ദമാം: ആപത്തു കാലത്തൊക്കെ കൂടെ നിൽക്കുകയും, ജനക്ഷേമത്തിനു മുൻഗണന നൽകി നല്ല ഭരണം കാഴ്ച വയ്ക്കുകയും ചെയ്തതിനു കേരളത്തിലെ ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചരിത്രവിജയമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. ജാതിമത സംഘടനാനേതാക്കളെ സ്വാധീനിച്ചു പിന്തുണ തേടിയും, ശബരിമലയെ മുൻനിർത്തി വർഗ്ഗീയ പ്രചാരണം നടത്തിയും, സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ വരെ എതിർത്തും, കേന്ദ്രഏജൻസികളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് യാതൊരു തെളിവുമില്ലാത്ത കുറെ ആരോപണങ്ങൾ അഴിച്ചു വിട്ടും, പ്രതിപക്ഷ കക്ഷികളും സംഘപരിവാറും നടത്തിയ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇടതുപക്ഷ മുന്നണി ഈ വൻവിജയം കരസ്ഥമാക്കിയത്. അത് ഈ വിജയത്തെ കൂടുതൽ മധുരതരമാക്കുന്നു.

എല്ലാ അഞ്ചു കൊല്ലവും കൂടുമ്പോൾ ഭരണം മാറുന്ന കേരളത്തിന്റെ ശീലം അവസാനിപ്പിച്ചു കൊണ്ട്, ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്നവർക്ക് തുടർഭരണം നൽകാൻ തങ്ങൾക്ക് മടിയില്ല എന്ന് കേരളജനത വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു. ഈ തെരെഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ സ്ഥാനാർഥികളെയും അഭിനന്ദിക്കുന്നതായും, മികച്ച ഈ ജനവിധി എഴുതിയ പ്രബുദ്ധ കേരളത്തിലെ വോട്ടർമാരെ നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്യുന്നതായും കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്ടിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  12 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  12 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  12 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago