ലുസൈൽ ട്രാം പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തനമാരംഭിച്ചു
ദോഹ:ഖത്തറിലെ ലുസൈൽ ട്രാമിന്റെ ഭാഗമായുള്ള പിങ്ക്, ഓറഞ്ച് ലൈനുകൾ 2024 ഏപ്രിൽ 8 മുതൽ പ്രവർത്തനമാരംഭിച്ചു. ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.
مقتطفات من اليوم الأول وانطلاق خدمات شبكة #ترام_لوسيل على الخط الوردي وجميع محطات الخط البرتقالي.#النقل_العام_قطر #طريقك_الى_وجهتك
— Qatar Rail (@QatarRail) April 9, 2024
Highlights from the #LusailTram service expansion with the opening of the new Pink Line and the remaining Orange Line stations.… pic.twitter.com/zTADWRVUvJ
ഇതോടെ ഓറഞ്ച് ലൈനിലെ മുഴുവൻ സ്റ്റേഷനുകളും, പിങ്ക് ലൈനിൽ ഒരു സ്റ്റേഷൻ ഒഴികെയുളളവയും പൊതുജനങ്ങൾക്കായി ട്രാം സേവനങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
നൈഫ, ഫോക്സ് ഹിൽസ് സൗത്ത്, ഡൗൺടൗൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽസ് നോർത്ത്, ക്രെസെന്റ് പാർക്ക് നോർത്ത്, റൗദത്ത് ലുസൈൽ, ഏർഖിയ, ലുസൈൽ സ്റ്റേഡിയം, അൽ യാസ്മീൻ എന്നീ പത്ത് സ്റ്റേഷനുകളാണ് ഓറഞ്ച് ലൈനിൽ സേവനങ്ങൾ നൽകുന്നത്. പിങ്ക് ലൈനിൽ അൽ സാദ് പ്ലാസ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളും ഏപ്രിൽ 8 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
പിങ്ക് ലൈനിലെ അൽ സാദ് പ്ലാസ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് ഖത്തർ റെയിൽ പിന്നീട് അറിയിക്കുന്നതാണ്. പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തനമാരംഭിച്ചതോടെ പൊതുജനങ്ങൾക്ക് അൽ സീഫ്, ക്രെസെന്റ് പാർക്ക്, ലുസൈൽ ബുലവാർഡ്, അൽ മഹാ ഐലൻഡ് തുടങ്ങിയ ലുസൈലിലെ വിവിധ ഇടങ്ങളിലേക്ക് നേരിട്ട് ട്രാം ഉപയോഗിച്ച് കൊണ്ട് യാത്രചെയ്യുന്നതിന് സാധിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."