HOME
DETAILS

സ്വർഗത്തിനായി പരിശ്രമിക്കാം

  
backup
April 21 2022 | 19:04 PM

todays-article-2-22-04-2022

 

എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ


റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുകയാണ്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ കാത്തിരിക്കുന്ന ദിനരാത്രങ്ങളാണ് ഇനിയുള്ളത്. റമദാനിലെ അവസാനത്തെ പത്ത് പവിത്രതകൾ നിറഞ്ഞതാണ്. അവസാനത്തെ പത്ത് ആഗതമായാൽ നബി(സ) വളരെയേറെ പരിശ്രമിച്ച് ആരാധനകളിൽ മുഴുകിയിരുന്നതായി ഹദീസുകളിൽ കാണാം. ആയിശ(റ) റിപ്പോർട്ട് ചെയ്യുന്നു: അവസാനത്തെ പത്തിൽ നബി(സ) "മറ്റുസന്ദർഭങ്ങളിൽ ഇല്ലാത്തവിധം അധ്വാനിക്കുമായിരുന്നു. മുഴുവൻ ദിവസവും അല്ലാഹുവിന്റെ ഭവനത്തിൽ ഇഅ്തിഖാഫ് ഇരിക്കുമായിരുന്നു". മറ്റൊരു ഹദീസിൽ പറയുന്നു. "അവസാനത്തെ പത്തായാൽ പ്രവാചകൻ രാത്രി മുഴുവൻ സജീവമാക്കുമായിരുന്നു. കുടുംബത്തെ എഴുന്നേൽപിക്കുമായിരുന്നു. മുഴുവൻ സമയവും അല്ലാഹുവിന് വേണ്ടി മാറ്റിവയ്ക്കുമായിരുന്നു'. 'ഒരാൾ ഇഅ്തികാഫ് ഇരുന്നാൽ പാപങ്ങളിൽനിന്ന് തടയപ്പെടുകയും എല്ലാ സൽകർമങ്ങളും അനുഷ്ഠിച്ചവനെപ്പോലെയുള്ള നന്മ അയാളുടെ പേരിൽ എഴുതപ്പെടുകയും ചെയ്യുന്നതാണ്' എന്ന് തിരുനബി(സ) പറഞ്ഞത് കാണാം. പള്ളിയിൽ ഒതുങ്ങി പുറത്തിറങ്ങാതെ ഇഅ്തികാഫിരുന്ന കാരണംകൊണ്ട് അവനു സൽകർമങ്ങളുടെ പ്രതിഫലം നഷ്ടപ്പെടില്ലെന്നു ഈ ഹദീസിൽനിന്നു വ്യക്തമാണ്. 'അല്ലാഹുവിനു വേണ്ടി ഈ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കാൻ ഞാൻ കരുതി ' എന്ന നിയ്യത്തോടുകൂടി പള്ളിയിൽ താമസിക്കുന്നതിനാണ് 'ഇഅ്തികാഫ്' എന്നു പറയുന്നത്. പള്ളിയിൽ ഇരിക്കണമെന്നില്ല, പള്ളിയിൽ കിടന്നാലും നടന്നാലും ഇഅ്തികാഫാകും. നാം ഏതായാലും പള്ളിയിലുണ്ടാവുന്ന സമയം നിയ്യത്ത് വയ്ക്കുക. അതിന് പ്രതിഫലം ലഭിക്കും. ഈ അവസാന പത്തിൽ അതിന് പ്രാധാന്യം നൽകണം.


റമദാൻ അവസാനപത്തിനെ നരകമോചനത്തിന്റെ പത്തായാണ് പ്രവാചകർ പഠിപ്പിച്ചു തന്നത്. ആയിരം മാസങ്ങളെക്കാൾ പുണ്യം നിറഞ്ഞ ലൈലതുൽ ഖദ്ർ ഈ പത്തിലാണ് എന്നാണ് വിശ്വാസം. ലൈലതുൽ ഖദ്ർ ഏത് ദിവസമാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. എന്നാലും അവസാനത്തെ പത്തിലത് പ്രതീക്ഷിക്കാനാണ് പ്രവാചകാജ്ഞാപനം. ആയിശാ ബീവി പറയുന്നു: 'നബി(സ) പറഞ്ഞു: നിങ്ങൾ റമദാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളിൽ പ്രതീക്ഷിക്കുക' (ബുഖാരി). ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: 'ഇബ്‌നുഉമറി(റ)ൽ നിന്ന് നിവേദനം. ചില സ്വഹാബികൾക്ക് ലൈലതുൽ ഖദ്‌റിനെക്കുറിച്ചുള്ള സ്വപ്നദർശനമുണ്ടായി. റമദാനിന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി(സ) പറഞ്ഞു: നിങ്ങളുടെ സ്വപ്നദർശനപ്രകാരം ലൈലതുൽ ഖദ്ർ കാംക്ഷിക്കുന്നവർ റമദാന്റെ ഒടുവിലത്തെ ഏഴു രാവുകളിൽ പ്രതീക്ഷിക്കുക. 'നിങ്ങൾ റമദാനിലെ അവസാനത്തെ പത്തിൽ ലൈലതുൽ ഖദ്‌റ് പ്രതീക്ഷിക്കുക. അതിൽ തന്നെ 21, 23, 25 രാവുകളിൽ'(ബുഖാരി). അബൂഹുറൈറ(റ) പറയുന്നു: 'ഞങ്ങൾ നബി(സ)യുടെ അടുക്കൽവച്ച് ലൈലതുൽ ഖദ്‌റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോൾ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തിൽ എത്രയുണ്ട് ബാക്കി? ഞങ്ങൾ പ്രതിവചിച്ചു: 22 ദിനങ്ങൾ കഴിഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു. 22 ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങൾ കൂടി ബാക്കിയുണ്ട്. അതിൽ 29ാമത്തെ രാവിൽ നിങ്ങൾ ലൈലതുൽ ഖദ്‌ർ പ്രതീക്ഷിക്കുക'. വർഷത്തിൽ ഏറ്റവും പുണ്യമുള്ള രാത്രിയാണിത്. ഈ രാത്രിയിലെ സൽകർമങ്ങൾ ലൈലതുൽ ഖദ്ർ ഇല്ലാത്ത ആയിരം മാസങ്ങളിലെ സൽകർമങ്ങളെക്കാൾ ശ്രേഷ്ഠമാണ്. 'യഥാർഥ വിശ്വാസത്തോടെയും പ്രത്യേകം പരിഗണിച്ചും ലൈലതുൽ ഖദ്‌റിൽ ആരെങ്കിലും നിസ്‌കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും' എന്ന് നബി(സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്. പിൻകാല പാപങ്ങളും പൊറുക്കുമെന്ന് മറ്റൊരു റിപ്പോർട്ടിൽ കാണാം.


ഈ ലോകത്തേക്ക് മനുഷ്യനെ നിയോഗിച്ചത് പരീക്ഷിക്കാനാണ്, ആരാണ് നന്മചെയ്യുന്നതെന്നും തിന്മ ചെയ്യുന്നതെന്നും പരിശോധിച്ചുകൊണ്ട് പാരത്രിക ലോകത്ത് പ്രതിഫലം നൽകും. അതാണ് വിചാരണക്ക് ശേഷം നടക്കുന്നത്. നന്മകളുടെ അടിസ്ഥാനത്തിൽ അല്ലാഹു സത്യവിശ്വാസികൾക്ക് സ്വർഗം വാഗ്ദാനം ചെയ്യുന്നു. സ്വർഗവാസികൾ പറയുന്നതായി ഖുർആൻ; 'നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വർഗത്തിലേക്കും കുതിച്ചുപോവുക. അത് ദോഷബാധയെ സൂക്ഷിക്കുന്നവർക്കായി ഒരുക്കിവയ്ക്കപ്പെട്ടിരിക്കുന്നു' (ആലു ഇംറാൻ:113). വളരെ മനോഹരമായി സൂറത്തുൽ വാഖിഅയിൽ സ്വർഗാവകാശികളെ ഇങ്ങനെ പരിചയപ്പെടുത്തിയത് കാണാം: "മുൻകടന്നവർ മുൻകടന്നവർ തന്നെയാകുന്നു! അവർ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരാണ്. സുഖാനുഭൂതിയുടെ സ്വർഗങ്ങളിലാണവർ. പൂർവികരിൽ നിന്ന് ഒരു വലിയ വിഭാഗവും പിൻഗാമികളിൽ നിന്ന് ഒരു ചെറിയ വിഭാഗവും. (സ്വർണനൂലുകളാൽ) മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ (അവർ സുഖിക്കുന്നതാണ്). അവയിൽ അന്യോന്യം അഭിമുഖരായി ചാരിയിരിക്കുന്നവരായുംകൊണ്ട് സ്ഥിരവാസികളായ ബാലന്മാർ (സേവനത്തിനായി) അവരിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കും. ചില കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവുംകൊണ്ട്. അവ മൂലം അവർക്ക് തലവേദനയുണ്ടാകുന്നതല്ല. ലഹരി ബാധിക്കുന്നതുമല്ല. അവർ തെരഞ്ഞെടുക്കുന്ന വർഗത്തിൽ പെട്ട പഴങ്ങൾകൊണ്ടും. അവർ ആഗ്രഹിക്കുന്നതരത്തിൽ പെട്ട പക്ഷിമാംസംകൊണ്ടും (ആ ബാലന്മാർ ചുറ്റി സഞ്ചരിക്കുന്നതാണ്.) വിശാലാക്ഷികളായ വെളുത്ത സുന്ദരികളുമുണ്ടായിരിക്കും. ചിപ്പികളിൽ ഒളിച്ചുസൂക്ഷിക്കപ്പെട്ട മുത്തു പോലെയിരിക്കും (അവർ). അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായിട്ടാണ് (ഇതെല്ലാം നൽകപ്പെടുന്നത്). അവർ അവിടെ അനാവശ്യമോ കുറ്റകരമോ ആയ ഒന്നും കേൾക്കുകയില്ല. സലാം സലാം എന്ന വാക്കല്ലാതെ'(വാഖിഅ 10-26) `അബൂ ഹുറൈറ(റ) പറയുന്നു: 'അല്ലാഹുവിന്റെ റസൂൽ പറഞ്ഞു; അല്ലാഹു പറഞ്ഞിട്ടുണ്ട്: ഞാൻ എന്റെ സൽവൃത്തരായ അടിമകൾക്കായി ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതതും ഒരു മനുഷ്യന്റെയും ഹൃദയത്തിൽ രൂപം കൊണ്ടിട്ടില്ലാതതുമായ സംഗതി ഒരുക്കിവച്ചിട്ടുണ്ട്'.


വിദ്വേഷങ്ങളില്ലാത്ത ലോകമാണത്. ആനന്ദത്തിലായി സ്വർഗവാസികൾ കഴിയും: "സത്യവിശ്വാസം അവലംബിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ ഒരാളോടും തന്റെ കഴിവിൽ പെട്ടതല്ലാതെ നാം കൽപിക്കുകയില്ല, അവർ സ്വർഗവാസികളാണ്. അവരതിൽ നിരന്തരം വസിക്കുന്നവരാകുന്നു. അവരുടെ ഹൃദയങ്ങളിലുള്ള പക നാം നീക്കം ചെയ്തിട്ടുണ്ട്. അവരുടെ താഴ്ഭാഗങ്ങളിൽ കൂടി നദികൾ ഒഴുകുന്നതാണ്. ഇതിലേക്ക് (ഈ ജീവിതത്തിലേക്ക്) ഞങ്ങളെ വഴികാട്ടിയ അല്ലാഹുവിനാണ് എല്ലാ സ്തു തിയും; ഇതിലേക്കവൻ വഴി കാണിച്ചിരുന്നില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും നേർമാർഗം പ്രാപിക്കുമായിരുന്നില്ല: ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാർ സത്യവും കൊണ്ടുതന്നെയാണ് വന്നിരുന്നത്' എന്ന് അവർ പറയുന്നതാണ്. `നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി ഈ സ്വർഗം നിങ്ങൾക്ക് അവകാശമായി നൽകപ്പെട്ടിരിക്കുന്നു' എന്ന് അവരോട് വിളിച്ചുപറയപ്പെടുന്നതാണ്" (അഅ്റാഫ് 42,43)


നന്മ ചെയ്തവന് പ്രതിഫലം കാത്തുവച്ചത് പോലെ തിന്മ ചെയ്തവന് അതിനുള്ള ശിക്ഷയും അവിടെ ലഭിക്കും. ഖുർആൻ പറയുന്നു:'ധിക്കാരം പ്രവർത്തിച്ചവരാകട്ടെ അവരുടെ വാസസ്ഥലം നരകമാകുന്നു. അതിൽനിന്ന് പുറത്തുകടക്കാൻ ഉദ്ദേശിക്കുമ്പോഴെല്ലാം അവർ അതിലേക്കുതന്നെ മടക്കപ്പെടും. `നിങ്ങൾ നിഷേധിച്ചുകൊണ്ടിരുന്ന നരകശിക്ഷ ആസ്വദിച്ചുകൊള്ളുക' എന്ന് അവരോട് പറയപ്പെടുന്നതുമാകുന്നു' (അസ്സജ്ദ: 20). സത്യനിഷേധികളെ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടും. അങ്ങനെ അവരതിനടുത്ത് ചെന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടുകയും കാവൽക്കാർ അവരോടിങ്ങനെ പറയുകയും ചെയ്യും: 'നിങ്ങൾക്ക് രക്ഷിതാവിന്റെ ആയത്തുകൾ ഓതിക്കേൾപ്പിക്കുകയും ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുകയും ചെയ്യുന്ന നിങ്ങളിൽ നിന്നുള്ള ദൂതന്മാർ നിങ്ങളുടെയടുത്ത് വന്നിരുന്നില്ലേ?' അവർ പറയും: അതേ, (വന്നിരുന്നു.) പക്ഷേ, സത്യനിഷേധികളുടെ മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി. എഴുന്നേറ്റുനിൽക്കുന്നു! അവരോട് പറയപ്പെടും: നരകത്തിൽ നിരന്തരവാസികളെന്ന നിലയിൽ അതിന്റെ വാതിലുകളിൽകൂടി നിങ്ങൾ പ്രവേശിച്ചുകൊള്ളുക. അപ്പോൾ അഹംഭാവികളുടെ വാസസ്ഥലം എത്ര ചീത്ത '(അസ്സുമർ 71,72).
മനുഷ്യന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് നരകത്തിലേക്ക് കൂപ്പുകുത്തുന്നത്. ചെയ്യാൻ ശരീരത്തിന് ഇഷ്ടമില്ലാത്ത, പടച്ചവൻ കൽപിച്ച ചില കാര്യങ്ങളാണ് മനുഷ്യനെ സ്വർഗത്തിലേക്ക് എത്തിക്കുന്നത്. നബി(സ) പറയുന്നു: ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾകൊണ്ട് നരകവും പ്രവർത്തിക്കാൻ അതീവ താൽപര്യമൊന്നും തോന്നാത്ത കാര്യങ്ങൾകൊണ്ട് സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നു (ബുഖാരി).


ഇത് നരകമോചനത്തിനെ കുറിച്ച് ഓർമപ്പെടുത്തുന്ന പത്താണ്. നരകത്തിൽ ശാശ്വതവാസത്തിന് വിധിക്കപ്പെട്ടവരല്ലാത്ത പാപികളെ ശിക്ഷാകാലാവധിക്ക് ശേഷം നരകമോചിതരാകും. പ്രവാചകരുടെയും സദ്‌വൃത്തരുടെയും റമദാനിന്റെയും ശുപാർശ കാരണം നിരവധി കുറ്റവാളികൾ നരകത്തിൽ നിന്ന് വിമോചിതരാകും. വിശുദ്ധ റമദാനിൽ കോടിക്കണക്കിനാളുകൾക്കാണ് നരകമോചനം ലഭിക്കുക. റമദാൻ തുടക്കം മുതൽ അവസാന ദിവസംവരെ മോചനം ലഭിക്കുന്ന ആളുകളുടെയത്ര തന്നെ എണ്ണം അവസാന രാത്രിയിൽ മാത്രം നരകമോചനം നൽകും. പ്രാർഥനാ നിരതരായി അല്ലാഹുവിലേക്ക് അടുക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിത്. സ്വർഗത്തിനായി പരിശ്രമം നടത്താനും നരകമുക്തിക്കായി പ്രാർഥനാ നിരതരാകാനുമാകണം നമ്മുടെ ഇനിയുള്ള സമയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago