HOME
DETAILS

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്, ഒടുവില്‍ സമരം പിന്‍വലിച്ച് ഹര്‍ഷിന

  
backup
March 04 2023 | 11:03 AM

forceps-found-in-woman-stomach-health-minister-latest2023

കോഴിക്കോട്:പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തിയ സമരം പിന്‍വലിച്ച് ഹര്‍ഷിന. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. കൂടാതെ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി പറഞ്ഞതായി ഹര്‍ഷിന കൂട്ടിചേര്‍ത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ വച്ചായിരുന്നു ചര്‍ച്ച. മന്ത്രി വീണാ ജോര്‍ജ് സമരപ്പന്തലില്‍ എത്തി ഹര്‍ഷിനയെ കണ്ടശേഷം ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഹര്‍ഷിനയ്‌ക്കൊപ്പം ഭര്‍ത്താവും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കണ്ടെത്തിയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്റെയല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷമാണ് അസഹനീയമായ വേദനയും മറ്റും അനുഭവപ്പെട്ടതെന്ന് ഹര്‍ഷിന ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ എങ്ങനെയാണ് 6 ഇഞ്ച് നീളമുള്ള കത്രിക ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റിപ്പോര്‍ട്ടിലെ വൈരുദ്ധ്യവും ആരോഗ്യവകുപ്പില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ഷിന സമരം ആരംഭിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago