ബ്രഹ്മപുരത്തെ തീ നിയന്ത്രണവിധേയം; വൈകിട്ടോടെ അണയ്ക്കും; ജനങ്ങള്‍ മാസ്‌ക് ധരിച്ച് പുറത്തിറങ്ങണം: മന്ത്രി
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രണവിധേയമെന്ന് വ്യവസായമന്ത്രി പി രാജീവ്. വൈകീട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചേക്കുമെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
തീയണയ്ക്കാന്‍ വെള്ളത്തിന്റെ കുറവ് ഉണ്ടായാല്‍ എഫ്എസിടിയുടെ നദിയില്‍ നിന്ന് ഉപയോഗിക്കാനാവശ്യമായ തീരുമാനം എടുത്തിട്ടുണ്ട്. ബ്രഹ്മപുരത്തെ ഉള്‍പ്പടെ സാഹചര്യം നേരിടാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വരുമെന്നും രാജീവ് പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരും. അവിടേക്കുളള റോഡ് പരിമിതി പഞ്ചായത്ത് ശ്രദ്ധയില്‍പ്പെട്ടു. റോഡ് സൗകര്യം ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ നീക്കം പുനരാരംഭിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. ഇന്ന് തീയണച്ചാലും മറ്റ് ക്രമീകരണങ്ങള്‍ക്കായി ഒരാഴ്ച വരും വേണ്ടിവരും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും, ഇപ്പോഴത്തെ സാഹചര്യം നേരിടാനുള്ള തീരുമാനങ്ങളുമാണ് ഇന്നത്തെ യോഗത്തിലുണ്ടായത്. ജനം ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പി രാജീവ് പറഞ്ഞു.
ആളുകള്‍ക്ക് മാസ്‌ക് ധരിച്ച് പുറത്തിറങ്ങാം, ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."