സൂറത്ത് റെയില്‍വേ സ്‌റ്റേഷനിലെ സ്‌ക്രീനില്‍ 'ജയ് ശ്രീറാം' പ്രദര്‍ശനം, വിവാദം
ന്യൂഡല്‍ഹി: സൂറത്ത് റെയില്‍വേ സ്‌റ്റേഷനിലെ സ്‌ക്രീനില്‍ 'ജയ് ശ്രീ റാം' പ്രദര്‍ശനം. സ്റ്റേഷന് പുറത്ത് പ്രധാന കവാടത്തിന് സമീപമുള്ള ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി സ്‌ക്രീനില്‍ ജയ്ശ്രീറാം സന്ദേശം പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് സംഭവം വിവാദമായി.
എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സൂറത്ത് റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനില്‍ ജയ്ശ്രീറാം പ്രദര്‍ശിക്കുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് കബീറാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നതാണോ, ഇത് നിയമപരമാണോ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. നിരവധി പേരാണ് ട്വീറ്റ് പങ്കുവെച്ചത്.
'ഏക് ഹി നാര ഏക് ഹി നാം (ഒരു മുദ്രാവാക്യം, ഒരു നാമം), ധര്‍മ്മോ രക്ഷതി രക്ഷിതാ (ധര്‍മ്മത്തെ സംരക്ഷിക്കുന്നവന്‍ ധര്‍മ്മത്താല്‍ സംരക്ഷിക്കപ്പെടുന്നു) എന്ന വരികളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Display on indicator screen at Surat Railway Station.
— Ahmed Khabeer احمد خبیر (@AhmedKhabeer_) March 4, 2023
Is this allowed by constitution of India and is it legal?
pic.twitter.com/sbfNvpUDoe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."