HOME
DETAILS

'മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്നതിന് പകരം സ്വന്തം ഉത്തരവാദിത്വങ്ങള്‍ വൃത്തിയായി നിര്‍വ്വഹിക്കാന്‍ നോക്ക്'- ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് സുപ്രിം കോടതിയുടെ താക്കീത്

  
Web Desk
May 06 2021 | 08:05 AM

national-constitutional-authorities-stop-complaints-on-media-reports

ന്യൂഡല്‍ഹി: മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന പരാതിയില്‍ ഭണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സുപ്രിം കോടതി. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണം എന്ന് പറയുന്നതിന് പകരം സ്വന്തം ഉത്തരവാദിത്വങ്ങള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കുകയാണ് ഭരണഘടനാ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട അപ്പീലിലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം.

'ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 ജനങ്ങള്‍ക്കുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമല്ല. ആ അവകാശം മാധ്യമങ്ങള്‍ക്ക് കൂടിയുള്ളതാണ്. മാധ്യമങ്ങളുടെ വായ മൂടി കെട്ടിയാല്‍ അത് പിന്തിരിപ്പവന്‍ നടപടിയായിരിക്കും' - കോടതി നിരീക്ഷിച്ചു.

ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടം കിട്ടുന്ന രീതിയുള്ള പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ ജുഡീഷ്യറി തയ്യാറാകണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ജുഡീഷ്യല്‍ ഭാഷ പ്രധാനമാണ്. കോടതിയിലേക്ക് തുറന്ന പ്രവേശനം ഉണ്ടാകേണ്ടത് ഭരണഘടനാ സ്വാതന്ത്ര്യമാണ്. മാധ്യമ സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുഖമാണ്' - കോടതി ചൂണ്ടിക്കാട്ടി.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹര്‍ജിയില്‍ കഴമ്പുള്ളതായി തങ്ങള്‍ കരുതുന്നില്ല. ഉത്തരവാദ നീതിനിര്‍ഹവണ സംവിധാനം അത്യന്താപേക്ഷിതമാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനാണെന്നാണ് നേരത്തെ മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നത്. നാല് സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ നടത്താന്‍ അനുവദിച്ചെന്നും റാലി നടത്തിയതിനെതിരെ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കമ്മിഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണം എന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  5 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  5 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  5 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  5 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  5 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  5 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  5 days ago