നിങ്ങളെ പുകഴ്ത്തിയാല്‍ അവാര്‍ഡും നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ കേസും അറസ്റ്റും; സര്‍ക്കാറിനെതിരെ പി.കെ ബഷീര്‍
തിരുവനന്തപരം: നിയമസഭയില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ ബഷീര്‍ എം.എല്‍.എ. മണി പവറും പൊളിറ്റിക്കല്‍ പവറുമുള്ള സി.പി.എം മീഡിയകളെ കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയമസഭയില്‍ വാല്‍ക്ക് ഔട്ട് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സാങ്കേതികത്വം പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളെ പുകഴ്ത്തിയാല്‍ അവാര്‍ഡും നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ കേസും അറസ്റ്റും എന്നതാണ് അവസ്ഥയെന്നും പി.കെ ബഷീര്‍ പരിഹസിച്ചു. സി.പി.എമ്മും എല്‍.ഡി.എഫും ജനാധിപത്യം മാധ്യമസ്വാതന്ത്ര്യം ഇതിന്റെ സംരക്ഷകരാണ്.
'മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ആളുകളാണെങ്കില്‍ ചാനല്‍ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിന്റെ അവതാരകനെതിരെ കേസ് കൊടുത്തത് എന്തിനാണ്? എവിടെയാണ് നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നത്. ദേശാഭിമാനിയുടെ വാര്‍ത്തയില്‍ എവിടെയാണ് സത്യസന്ധത.. സാങ്കേതികത്വം പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരെ കേസില്‍പ്പെടുത്തുന്നത്. നിങ്ങളെ പുകഴ്ത്തിയാല്‍ മാധ്യമഅവാര്‍ഡ്, നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ കേസും അറസ്റ്റും. ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."