മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) സ്ഥാപകനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് കൊവിഡ് ബാധിച്ചുമരിച്ചു. 86 വയസായിരുന്നു. കഴിഞ്ഞമാസം 20നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിക്കടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. മകനും മുന്‍ എം.പിയുമായ ജയന്ത് ചൗധരി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ മകനായ ചൗധരി അജിത് സിങ് ഏഴു തവണ എം.പി ആയിരുന്നു. ഖോഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും പഠനം പൂര്‍ത്തിയാക്കിയ അജിത് സിങ് അമേരിക്കയില്‍ 15 വര്‍ഷത്തെ കംപ്യൂട്ടര്‍ വ്യവസായം ഉപേക്ഷിച്ചാണ് ഇന്ത്യയില്‍ മടങ്ങിയെത്തി രാഷ്ട്രീയത്തില്‍ സജീവമായത്. ആദ്യം കോണ്‍ഗ്രസുകാരനായിരുന്നു.
1986 ല്‍ രാജ്യസഭയിലേക്ക് ആദ്യമായി തെഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."