ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുള്ള അപകടം; മരണം മൂന്നായി
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിയും മരണത്തിന് കീഴടങ്ങി.
കാരക്കണ്ടി ജലീല്‍ -സുല്‍ഫിത്ത് ദമ്പതികളുടെ മകന് ഫെബിന് ഫിറോസ് (13) ആണ് ഇന്ന് പുലര്‍ച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
സ്ഫോടനത്തില്‍ പരുക്കേറ്റിരുന്ന മുരളി (16), അജ്മല്‍(14) എന്നിവര്‍ കഴിഞ്ഞ 26ന് മരിച്ചിരുന്നു.
കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ കഴിഞ്ഞ 22നായിരുന്നു സംഭവം. ഷെഡ്ഡിനുള്ളില്‍ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്
ബത്തേരി പോലിസ് അന്വേഷണം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."