ഇന്ത്യയില്‍ എക്കാലവും ഭരണം നിലനിര്‍ത്താമെന്നത് ബി.ജെ.പിയുടെ വ്യാമോഹമെന്ന് രാഹുല്‍ ഗാന്ധി
ലണ്ടന്‍: ഇന്ത്യയില്‍ എക്കാലവും അധികാരത്തിലെത്തുമെന്ന ബി.ജെ.പിയുടെ ആഗ്രഹം നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള കാലം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ആണ് രാജ്യം കൂടുതല്‍ വര്‍ഷം ഭരിച്ചിരുന്നതെന്ന് വ്യക്തമാകും. 10 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്നതിന് മുന്‍പ് ഇതേപോലെ 10 വര്‍ഷം ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ ബി ജെ പിയുടെ വിചാരം എക്കാലവും ഇന്ത്യ അവര്‍ തന്നെ ഭരിക്കുമെന്നാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു. ലണ്ടനില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധാകേന്ദ്രം ഗ്രാമ പ്രദേശങ്ങളില്‍ ആയിരുന്നു. നഗര വികസനത്തിന്റെ ആദ്യ പന്ത് പാര്‍ട്ടി മിസ്സാക്കി എന്നത് സത്യമാണെന്നും എന്നാല്‍ അതുകൊണ്ട് ബി.ജെ.പി എക്കാലവും അധികാരത്തില്‍ തുടരുമെന്നത് വെറും വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് പുറമെ ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനാധിപത്യത്തിലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബി ജെ പിക്ക് ചര്‍ച്ച ചെയ്യാന്‍ ഇഷ്ടമല്ല. അവര്‍ക്കെല്ലാം അറിയാം എന്ന ധാരണയാണ്. അവര്‍ക്ക് അത്രേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."