കേരളത്തില്‍ എയിംസ് വരിക കിനാലൂരില്‍; നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍.എയിംസിനായി കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറും. ഇതിന് അനുമതി നല്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ പേരിലാകും ഭൂമി നല്‍കുക. കൈമാറുന്ന ഭൂമിയുടെ സ്കെച്ചും മഹസര്‍ റിപ്പോര്‍ട്ടും അടക്കം റവന്യു വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. എയിംസിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ ധനമന്ത്രാലയം നടപടിയെടുത്തു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു
എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കിനാലൂരില്‍ ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു. എയിംസ് ലഭിച്ചില്ലെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസായ വകുപ്പ് നിലനിര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."