വിജയ് പിള്ളയെ അയച്ചത് താനാണോ എന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കണം കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ഇന്നത്തെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മാത്രമല്ല പാര്‍ട്ടിയും ഇടപെടുന്നുവെന്ന സൂചനയാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്നും
ആരാണ് വിജയന്‍പിള്ള?. ആര്‍ക്കുവേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്?. അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്ന് കേരളം അറിയേണ്ടതുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തവണത്തെ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല സി.പി.എമ്മും പ്രതിക്കൂട്ടിലായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 30 കോടി വാഗ്ദാനം ചെയ്യപ്പെട്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ വിജയ് പിള്ളയെ അറിയുമോ എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണം അദ്ദേഹം പറഞ്ഞിട്ടാണോ വിജയ് പിള്ള സ്വപ്‌നയെ കണ്ടതെന്ന് വ്യക്തമാക്കണം.
ജയിലില്‍ ഭീഷണിപ്പെടുത്താന്‍ ജയില്‍ ഡി.ജി.പിയെത്തി, ഉന്നതപൊലീസ് ഉദ്യോഗസ്ഥന്മാര്‍ വന്നു തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെ സ്വപ്‌ന ഉന്നയിച്ചിരുന്നു. വിജയ് പിള്ളയെ സംബന്ധിച്ച വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. നേരത്തെ സ്വപ്‌നയെ വശീകരിക്കാന്‍, ഒപ്പം നിര്‍ത്താന്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍വരെ പോയിട്ടുണ്ട്, മധ്യസ്ഥന്മാരെ അയച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ ദൂതനെ അയച്ചത് നമ്മള്‍ കണ്ടതാണ്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ആരോപണം ശരിയാണോ എന്ന് കാര്യത്തിലേക്ക് ആളുകള്‍ക്ക് എത്തേണ്ടി വരും. വസ്തുത അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."