HOME
DETAILS

മതേതരത്വ നിലപാടില്‍ അടിയുറച്ച്, വര്‍ഗീയതക്കെതിരെ ഏതറ്റം വരേയും പോരാടിയ പാര്‍ട്ടിയാണ് ലീഗ്; വി.ഡി സതീശന്‍

  
backup
March 09 2023 | 15:03 PM

facebook-post-vd-satheeshan-iuml-thamilnadu

തിരുവനന്തപുരം: മുസ് ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് അഭിവാദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ടെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മതേതരത്വ നിലപാടില്‍ അടിയുറച്ച്, വര്‍ഗീയതക്കെതിരെ ഏതറ്റം വരേയും പോരാടിയിട്ടുണ്ട്. തളര്‍ത്താന്‍ ശ്രമിച്ചവരെയെല്ലാം തകര്‍ത്തെറിഞ്ഞ സഹോദര ബന്ധമാണത്. പ്രതിസന്ധികളില്‍ പരസ്പരം താങ്ങും തണലുമായിരുന്ന ഊഷ്മളതയാണതെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...


ചെന്നൈ മൗണ്ട് റോഡിലെ രാജാജി ഹാളിന് 220 വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട്. ആ ഹാളിലാണ് ഏഴര പതിറ്റാണ്ട് മുന്‍പ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പിറവി. സംഭവ ബഹുലമായ 75 വര്‍ഷങ്ങള്‍ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റേത് കൂടിയാണ്. വലിയ വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയമാണ് ലീഗിന്റേത്. വൈകാരിക നിമിഷങ്ങളെ സംയമനത്തോടെ നേരിട്ടതാണ് ലീഗിന്റെ പാരമ്പര്യം. അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളും പി.എം.എസ്.എ പൂക്കോയ തങ്ങളും സി.എച്ചും സീതി സാഹിബും തുടങ്ങി കേരളത്തിന്റേയും രാജ്യത്തിന്റേയും ചരിത്രത്തില്‍ ഇടം നേടിയ കരുത്തരാണ് ലീഗിന്റെ മാര്‍ഗദര്‍ശികള്‍ .
മതേതരത്വ നിലപാടില്‍ അടിയുറച്ച് നിന്ന് വര്‍ഗീയത ക്കെതിരെ ഏതറ്റം വരേയും പോരാടിയ ലീഗും അതിന്റെ രാഷ്ട്രീയവും ബഹുസ്വര സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. വെറുപ്പിന്റേയും വിഭജനത്തിന്റേയും കെട്ട കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും പച്ചതുരുത്തായി നില്‍ക്കുകയാണ് മുസ്ലിം ലീഗ്. പിന്നിട്ട 75 വര്‍ഷങ്ങളാണ് അതിന്റെ സാക്ഷ്യപത്രം.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അനുകരണീയ മാതൃകയാണ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. അഭയമില്ലാത്തവര്‍ക്ക് അന്തിയുറങ്ങാനുള്ള കാരുണ്യഭവനം പദ്ധതി, സി.എച്ച് സെന്ററുകള്‍, കെ.എം.സി.സി, സന്നദ്ധ സേവകരായ വൈറ്റ് ഗാര്‍ഡുകള്‍ അങ്ങനെ സമൂഹവുമായുള്ള ജൈവബന്ധം നിലനിര്‍ത്തുന്ന എത്രയെത്ര സേവനങ്ങള്‍. ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 17 ജോഡികളുടെ സമൂഹ വിവാഹത്തോടെയാണ് മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയില്‍ തുടങ്ങിയതും.
കോണ്‍ഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളര്‍ത്താന്‍ ശ്രമിച്ചവരെയെല്ലാം തകര്‍ത്തെറിഞ്ഞ സഹോദരബന്ധം. പ്രതിസന്ധികളില്‍ പരസ്പരം താങ്ങും തണലുമായിരുന്ന ഊഷ്മളത. 75 അഭിമാന വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഹൃദയാഭിവാദ്യങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago
No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago