HOME
DETAILS
MAL
ഇടമലയാര്‍ ആനക്കൊമ്പ് കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ.ഡി കണ്ടുകെട്ടിയത് 79.23 ലക്ഷം രൂപയുടെ സ്വത്തുക്കള്‍
backup
April 28 2022 | 11:04 AM
കൊച്ചി: ഇടമലയാര്‍ ആനക്കൊമ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അജി ബ്രൈറ്റ്, ഉമേഷ് അഗര്‍വാള്‍ എന്നിവരുടെ 79.23 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
തമിഴനാട് ഉദുമല്‍പ്പേട്ട റെയ്ഞ്ച്, അണ്ണാമലൈ ടൈഗര്‍ റിസര്‍വ് എന്നിവടങ്ങളില്‍ നിന്നും 2014 ലാണ് ആനകളെ വേട്ടയാടി കൊമ്പ് കടത്തിയെന്നതാണ് കേസ്.
ആനകൊമ്പുകള്‍ ശില്‍പ്പങ്ങളാക്കി വിദേശത്തേക്കും ഇന്ത്യയിലെ പല ഭാഗങ്ങളിലും കടത്തിയ കേസിലാണ് അജി ബ്രൈറ്റിനെ കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത 22 കേസിലും ഇയാള്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."