HOME
DETAILS
MAL
പൗരത്വ പ്രക്ഷോഭം: യൂത്ത് ലീഗ് പിഴത്തുക വിതരണം നാളെ
backup
April 29 2022 | 04:04 AM
കോഴിക്കോട്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചുമത്തപ്പെട്ട പിഴസംഖ്യ മുസ്ലിം യൂത്ത് ലീഗ് വിതരണം ചെയ്യും.
പ്രക്ഷോഭത്തിൽ പങ്കാളികളായവരുടെ പേരിൽ പൊലിസ് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കാത്തതിനാൽ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവർത്തകർക്ക് ലക്ഷക്കണക്കിനു രൂപ പിഴ അടക്കേണ്ടിവന്ന സാഹചര്യത്തിലാണ് പിഴസംഖ്യ വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
നാളെ രാവിലെ 11നു സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.കെ മുനീർ തുക വിതരണം ചെയ്യും. ജനകീയ സമാഹാരണത്തിലൂടെ 20 രൂപ ചലഞ്ച് എന്ന പേരിലാണ് തുക സമാഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."