സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നു; 2 ബില്യണ്‍ ഡോളര്‍ നഷ്ടം
2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കിങ് രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. 48 മണിക്കൂര്‍ കൊണ്ട് സിലിക്കണ്‍ വാലി ബാങ്ക് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകര്‍ച്ച നേരിട്ടത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ വര്‍ഷം മുതല്‍ പലിശ നിരക്ക് ഉയര്‍ത്തിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കൊവിഡ് വ്യാപനത്തോടെ സ്റ്റാര്ട്ട്ആപ്പുകളിലുള്ള ഫണ്ടിങും കുറഞ്ഞു. ഇതോടെ പലരും നിക്ഷേപം പിന്‍വലിച്ചു. പ്രതിസന്ധി മറികടക്കാന്‍ 175 കോടി ഡോളറിന്റെ ഓഹരി വില്‍പ്പന ബാങ്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലവത്തായില്ല.
നിലവില്‍ യു.എസ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ നിയന്ത്രണത്തിലാണ് എസ്.വി.ബി നിക്ഷേപങ്ങള്‍ തിരിച്ചുകൊടുക്കാനായി, ബാങ്കിന്റെ ആസ്തികള്‍ പണമാക്കാനുള്ള റസീവര്‍ എന്ന നിലയിലാണ് കോര്പറേഷന് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."