HOME
DETAILS

'റിയല്‍ കേരളാ സ്റ്റോറി'ക്കു പിന്നില്‍ അനേകം കൈകള്‍; റഹീമിന്റെ മോചനം സാധ്യമാവുന്നു, ചാരിതാര്‍ഥ്യത്തോടെ നിയമസഹായ സമിതി

  
Web Desk
April 13 2024 | 04:04 AM

abdul rahim release story news12345

കോഴിക്കോട്: റഹീമിന്റെ ജീവനു വേണ്ടി 34 കോടി രൂപ സ്വരൂപിക്കാന്‍ ആരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് കേരളമന്വേഷിക്കുന്നത്. അതാരൊക്കെയെന്നു വ്യക്തമായി അറിയാതെതന്നെ അവരെ വാനോളം പുകഴ്ത്തുന്നുണ്ട് മലയാളികള്‍. ആ സംഘത്തില്‍ നിരവധി പേരുണ്ട്. റഹീമിന്റെ നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍... അങ്ങനെ നിരവധി പേര്‍.

ബോബി ചെമ്മണ്ണൂരിനും മറ്റു പലര്‍ക്കും പുറമേ, റഹീമിന്റെ വീട് കേന്ദ്രീകരിച്ച് രാപകലില്ലാതെ ഓഫിസ് പോലെ പ്രവര്‍ത്തിച്ച അന്‍പതോളം ചെറുപ്പക്കാരാണ് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന ഈ നേട്ടത്തിനു പിന്നിലെ ചരടുവലിച്ചത്. റഹീമിന്റെ മോചനത്തിനായി ഫണ്ട് ശേഖരിക്കുന്നതിനായി പ്രത്യേകം ആപ്ലിക്കേഷന്‍ തയാറാക്കിയ സോഫ്റ്റ് വെയര്‍ ടീം, ധനസമാഹരണ യജ്ഞത്തിന് ചുക്കാന്‍ പിടിച്ച നിയമസഹായ സമിതി അംഗങ്ങള്‍ അങ്ങനെ നിരവധി പേരുണ്ട് ഈ യജ്ഞം വിജയിപ്പിച്ചതിനു പിന്നില്‍.

മലയാളികളെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച് റഹീമിനെ നാട്ടിലെത്തിക്കാനുള്ള ഫണ്ട് ശേഖരണം വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് നിയമസഹായ സമിതിയും. നാട്ടിലെ സര്‍വകക്ഷി സമിതിയെ കൂടാതെ റിയാദിലും മറ്റു നഗരങ്ങളിലും റഹീം നിയമസഹായ സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു.

ക്രൗഡ്ഫണ്ടിങ് ഡൊണേഷന്‍ കളക്ഷന്‍ ആപ് പ്ലേ സ്‌റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാക്കിയാണ് നിയമസഹായ സമിതി ഇതിനായി മുന്നിട്ടിറങ്ങിയത്. പണം സ്വീകരിക്കുന്നതിലെ സുതാര്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തുന്നതിനാണ് മൊബൈല്‍ ആപ് തയാറാക്കിയത്. ലോകത്ത് എവിടെനിന്നും പണമയക്കാന്‍ ആപ്പിലൂടെ സാധിക്കുന്നതിനൊപ്പം സംഭാവന നല്‍കിയ ആളുകള്‍ക്ക് ഡിജിറ്റല്‍ റസീപ്റ്റും ലഭിച്ചിരുന്നു. ഓരോ ദിവസവും അക്കൗണ്ടിലെത്തിയ തുകയുടെ വിവരങ്ങള്‍ ആപ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് അറിയാനും സാധിക്കുമായിരുന്നു. കൂടാതെ ഐ.സി.ഐ.സി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ ട്രസ്റ്റിന്റെ പേരിലും എസ്.ബി.ഐയില്‍ മാതാവിന്റെ പേരിലുമുള്ള അക്കൗണ്ടിലേക്കും തുകയെത്തി.
മകനെയോര്‍ത്ത് നെഞ്ചുരുകി കഴിയുന്ന റഹീമിന്റെ മാതാവ് ഫാത്തിമയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയ്ക്ക് പിന്നാലെ സഹായിക്കാന്‍ ലോക മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോള്‍ 34 കോടിയെന്ന വലിയ തുക എളുപ്പം സ്വരൂപിക്കാനായി.

പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ അടങ്ങുന്നതാണ് അബ്ദുല്‍റഹീം നിയമസഹായ സമിതി. കെ. സുരേഷ് ചെയര്‍മാനും കെ.കെ ആലിക്കുട്ടി ജനറല്‍ കണ്‍വീനറും എം. ഗിരീഷ് ട്രഷററുമായ കമ്മിറ്റിയാണ് നിയമസഹായ സമിതിക്ക് നേതൃത്വം നല്‍കിയത്. റഹീമിന്റെ മോചന നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ഇനി സമിതിയുടെ ലക്ഷ്യം. ഇതിനായി നിയമവിദഗ്ധരുമായും നയതന്ത്രരംഗത്തുളളവരുമായും ആശയവിനിമയത്തിലാണ് സമിതി ഭാരവാഹികള്‍. ലോകമെങ്ങുമുള്ള മലയാളികള്‍ ഒറ്റക്കെട്ടായി ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി രംഗത്തിറങ്ങിയതിനാലാണ് ലക്ഷ്യത്തിലത്താനായതെന്ന് റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ പറയുന്നു. കേരളത്തിന്റെ റിയല്‍ സ്റ്റോറിയാണിതെന്നും അവര്‍ വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago