'അടുത്തത് കോള'; മസ്‌കിന്റെ ട്വീറ്റിൽ ചൂടൻ ചർച്ച
കാലിഫോർണിയ
ട്വിറ്ററിനെ ഏറ്റെടുത്തതിനുപിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. കൊക്കകോളയെ സ്വന്തമാക്കാനുള്ള ആഗ്രഹമാണ് അദ്ദേഹം പങ്കുവച്ചത്. കൊക്കെയ്ൻ അടങ്ങിയ കൊക്കകോള തിരികെക്കൊണ്ടുവരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'അടുത്തതായി വാങ്ങാൻ പോകുന്നത് കൊക്കകോള ആണ്. കോളയിൽ മയക്കുമരുന്ന് തിരികെയിടും- മസ്‌ക് ട്വീറ്റ് ചെയ്തു.
ട്വീറ്റ് തമാശയാണോ കാര്യമാണോ എന്ന ചർച്ചയിലാണ് സമൂഹമാധ്യമങ്ങൾ. ട്വിറ്ററിന് എന്തു വിലയുണ്ടാകുമെന്ന് അഞ്ചുവർഷം മുൻപ് ഒരു ട്വീറ്റിൽ മസ്‌ക് ചോദിച്ചിരുന്നു. അന്നത് തമാശയായിട്ടാണ് ടെക്ക് ലോകം എടുത്തത്. പക്ഷേ അതിപ്പോൾ കാര്യമായതോടെ ഇപ്പോഴത്തെ കോള വിഷയത്തിലെ ട്വീറ്റും സമൂഹമാധ്യമങ്ങൾ തള്ളിക്കളയുന്നില്ല. ട്വീറ്റ് ചെയ്ത് 24 മണിക്കൂർ പിന്നിട്ടെങ്കിലും അതേക്കുറിച്ച് ചൂടൻ ചർച്ചകൾ തുടരുകയാണ്.
1885ൽ ഫാർമസിസ്റ്റ് ജോൺ പെംബർട്ടൺ ആദ്യമായി കൊക്കകോള ഉണ്ടാക്കിയപ്പോൾ അതിൽ കൊക്കെയ്ൻ സത്ത് ഉണ്ടായിരുന്നു. കൊക്കൊ ഇലകളിൽ നിന്നെടുത്ത കൊക്കെയ്ൻ സത്താണ് ഉപയോഗിച്ചത്. അക്കാലത്ത് യു.എസിൽ കൊക്കെയ്ൻ നിയമവിധേയമായിരുന്നു. 1900ലാണ് കോളയിൽ നിന്ന് കൊക്കെയ്ൻ ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."