'അല്ലാഹു ബധിരനാണോ' ഉച്ചഭാഷിണിയില്‍ ബാങ്കു വിളിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി എം.എല്‍.എ
ബംഗളൂരു: ഉച്ചഭാഷിണിയില്‍ ബാങ്കു വിളിക്കുന്നതിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി എം.എല്‍.എ ഈശ്വരപ്പ. അല്ലാഹു ബധിരനായതു കൊണ്ടാണ് ബാങ്കുവിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതെന്നാണ് ഈശ്വരപ്പയുടെ പരിഹാസം. ബാങ്കുവിളി തനിക്ക് തലവേദനയുണ്ടാക്കുന്നുവെന്നും എം.എല്‍.എ പറയുന്നു. മുന്‍ മന്ത്രിയും കൂടിയാണ് കെ.എസ് ഈശ്വരപ്പ. പൊതു യോഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതിന് പിന്നാലെയായിരുന്നു മുന്‍മന്ത്രിയുടെ പരാമര്‍ശം.
'ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തില്‍ സുപ്രിംകോടതി വിധി കാത്തിരിക്കുകയാണ്. അല്ലെങ്കില്‍ ഇന്ന് തന്നെ ബാങ്കുവിളിക്ക് അവസാനമായേനെ' ഈശ്വരപ്പ പറഞ്ഞു.
ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍ കേള്‍ക്കാന്‍ കഴിയൂ എന്നും ഈശ്വരപ്പ ചോദിക്കുന്നു.
'ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍ കേള്‍ക്കാന്‍ സാധിക്കൂവെന്നുണ്ടോ? ക്ഷേത്രങ്ങളില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രാര്‍ഥനകളും ഭജനകളും നടത്താറുണ്ട്. ഞങ്ങള്‍ മത വിശ്വാസികളാണ്. എന്നാല്‍ ഞങ്ങള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാറില്ല. പ്രാര്‍ഥനക്ക് ഉച്ചഭാഷിണികള്‍ വേണ്ടി വരുന്നുവെങ്കില്‍, അല്ലാഹു ബധിരനാണെന്നാണര്‍ഥം.' ഈശ്വരപ്പ ആവര്‍ത്തിച്ചു. ഈശ്വരപ്പ മുമ്പും ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
BJP MLA KS Eshwarappa makes controversial remarks during his speech in Mangaluru as Azaan plays in the background.
— Deepak Bopanna (@dpkBopanna) March 13, 2023
"This (Azaan) is a headache for me, does Allah hear prayers only if one screams on a microphone? is Allah deaf? This issue must be resolved soon" pic.twitter.com/Xlt3Up7pJp
ടിപ്പു സുല്‍ത്താനെ 'മുസ്‌ലിം ഗുണ്ട' എന്ന് വിളിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2005 ജൂലൈയില്‍ രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ അത്യാവശ്യഘട്ടങ്ങളിലൊഴികെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിനു പിന്നില്‍ കോടതി ചൂണ്ടിക്കാട്ടിയത്. പിന്നീട് ഒക്ടോബറില്‍ ആഘോഷഅവസരങ്ങളില്‍ വര്‍ഷത്തില്‍ 15 ദിവസം വരെ അര്‍ധരാത്രി വരെ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
ബാങ്കിലെ ഉള്ളടക്കം മറ്റ് മതങ്ങളില്‍ നിന്നുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് അവകാശപ്പെട്ട ഒരു പൊതുതാല്‍പര്യ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ വര്‍ഷം വിധി പറഞ്ഞിരുന്നു. പള്ളികള്‍ക്ക് ഒരു നിര്‍ദ്ദേശവും നല്‍കാന്‍ വിസമ്മതിച്ച കോടതി സഹിഷ്ണുതയാണ് ഭരണഘടനയുടെ സവിശേഷതയെന്നും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."