ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു; ആരോപണങ്ങളെ തള്ളി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഡബ്ല്യു.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു.
ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ തന്നെയാണ് പറഞ്ഞത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാസ്കാരിക വകുപ്പിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മെയ് നാലിന് സര്‍ക്കാര്‍ സിനിമ സംഘടനകളുടെ യോഗം വിളിച്ചിരിക്കെയാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഡബ്ലൂ.സി.സി അടക്കം റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പഠിച്ച് നടപ്പാക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. റിപ്പോര്ട്ടിന്മേല് ചര്‍ച്ച ചെയ്യാന്‍ എല്ലാ സിനിമസംഘടനകളെയും സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."