HOME
DETAILS
MAL
'പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടിവരും'; ആരോപണങ്ങള്‍ തള്ളി യൂസഫലി
backup
March 14 2023 | 10:03 AM
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എം.എ യൂസഫലി. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
അതേസമയം ഇ.ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അതിനെക്കുറിച്ച് അത് റിപ്പോര്‍ട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ വ്യവസായി എം എ യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നതായി ഇ ഡി വൃത്തങ്ങള്‍ സ്ഥീരികരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെച്ച ചില ഔദ്യോഗിക ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴി കിട്ടിയെന്നും സാക്ഷിയെന്ന നിലയിലാണ് നോട്ടീസ് നല്‍കിയതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."