'മനുഷ്യരെ പോലെ കൊറോണ വൈറസിനും ജീവിക്കാന്‍ അവകാശമുണ്ട്': ബി.ജെ.പി നേതാവിന്റെ നിരീക്ഷണം ഇങ്ങനെ
ഡെറാഡൂണ്‍: കൊവിഡ് രാജ്യത്ത് സംഹാര താണ്ഡവമാടുമ്പോള്‍ 'തത്വശാസ്ത്രപരമായ' നിരീക്ഷണവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്. മനുഷ്യരെ പോലെ കൊറോണ വൈറസിനും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് ബി.ജെ.പി നേതാവിന്റെ നിരീക്ഷണം. ജീവിക്കാന്‍ അനുവദിക്കാതെ തുരത്തിയോടിക്കാന്‍ മനുഷ്യന് ശ്രമിക്കുന്നത് കൊണ്ടാണ് കൊറോണക്ക് വകഭേദങ്ങളുണ്ടാവുന്നതെന്നും മുന്‍മുഖ്യമന്ത്രി പറയുന്നു. ഒരു ചാനലിനോടാണ് മന്ത്രി തന്റെ ചിന്തകള്‍ പങ്കുവെക്കുന്നത്.
'തത്വചിന്താപരമായി കാണുമ്പോള്‍ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാല്‍, മനുഷ്യര്‍ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത്'-ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.
റാവത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വൈറസിന് കേന്ദ്രം പണിയുന്ന സെന്‍ട്രല്‍ വിസ്റ്റയില്‍ സ്ഥലം നല്‍കണമെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."