HOME
DETAILS
MAL
പ്രതിഷേധങ്ങള്‍ വിലക്കി ഫ്രാന്‍സ്
backup
May 15 2021 | 03:05 AM
പാരിസ്: ഫലസ്തീന് മേല്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പേരില്‍ യാതൊരു പ്രക്ഷോഭവും രാജ്യത്ത് പാടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു.
ഏതുവിധത്തിലുള്ള പ്രതിഷേധങ്ങളും നിരോധിക്കണമെന്ന് പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്തെ സ്വസ്ഥമായ പൊതുജീവിതത്തിന് തടസ്സം നില്ക്കാന് സാധ്യതയുണ്ടെന്ന് ജെറാള്‍ഡ് ട്വിറ്ററില്‍ കുറിച്ചു. ഫ്രാന്‍സിലെ ജൂത ആരാധനാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കാനും അദ്ദേഹം പൊലിസിനു നിര്‍ദേശം നല്കി.
എന്നാല്‍ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഫ്രഞ്ച് പാര്‍ലമെന്റംഗങ്ങളും ആക്ടിവിസ്റ്റുകളും സര്‍ക്കാര്‍ നപടിക്കെതിരേ രംഗത്തുവരികയുണ്ടായി. ലോകത്ത് ജൂത ജനസംഖ്യ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഫ്രാന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."