ചുഴലിക്കാറ്റിന്റെ പ്രഭാവം 24 മണിക്കൂര്‍ കൂടി തുടരും: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത്ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് മാറിയെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുകയാണെന്ന് മുഖ്യമന്ത്രി. 24 മണിക്കൂര്‍ കൂടി മുന്നറിയിപ്പ് തുടരും.
കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ശരാശരി 145.5 മില്ലി മീറ്റര്‍ മഴ ലഭിച്ചു. വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയും ശക്തമായ കാറ്റ് തുടരും. മണിമലയാര്‍, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ വലിയ പ്രളയഭീതിയുടെ സാഹചര്യമില്ല. എന്നാല്‍ മഴ തുടര്‍ന്നാല്‍ അപകടകരമാകാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
9 ജില്ലകളെ കടലാക്രമണം ബാധിച്ചു. കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതായി കൊണ്ടിരിക്കുന്നുവെന്നത് ഗൗരവമായി കാണണം. കടല്‍ഭിത്തി നിര്‍മിക്കുന്നത് മാത്രം ശാശ്വത പരിഹാരമാകില്ല. കടല്‍ക്ഷോഭം കുറച്ച് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
.68 ക്യാമ്പുകളിലായി 1934 ആളുകളാണ് താമസിക്കുന്നത്. സുരക്ഷിതമായി ക്യാമ്പ് നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളില്‍ കൊവിഡ് ടെസ്റ്റ് നടത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."