സഊദിയിൽ നിന്ന് നാളെ പുലർച്ചെ മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ പറന്നു തുടങ്ങും
റിയാദ്: സഊദി അതിർത്തികൾ അന്തരാഷ്ട്ര യാത്രകൾക്കായി തിങ്കളാഴ്ച പുലർച്ചെ തുറന്ന് കൊടുക്കും. സ്വദേശി പൗരന്മാർക്കായി രാജ്യത്തെ കര, വ്യോമ, തുറമുഖങ്ങൾ വഴിയുള്ള യാത്രയാണ് തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതൽ ആരംഭിക്കുക. കൊവിഡ് മഹാമാരി കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയ അന്താരാഷ്ട്ര അതിർത്തികൾ ഒരു വർഷത്തിന് ശേഷമാണ് പഴയ നിലയിലേക്ക് തുറക്കുന്നത്.
കൊവിഡ് 19 വാക്സിൻ രണ്ട് ഡോസുകൾ ലഭിച്ചവർ, ഒരു ഡോസ് ലഭിച്ചു 15 ദിവസങ്ങൾ പിന്നിട്ടവർ, കൊറോണ വൈറസിൽ നിന്ന് ആറ് മാസത്തിനുള്ളിൽ മുക്തി നേടിയവർ എന്നിവർക്ക് മാത്രമാണ് യാത്രാനുമതി നൽക്കുന്നത്. കൂടാതെ, യാത്രയ്ക്ക് മുമ്പ് സെൻട്രൽ ബാങ്ക് ഓഫ് സഊദി അറേബ്യ അംഗീകരിച്ച ഇൻഷുറൻസ് പോളിസി എടുത്തിരിക്കുകയും വേണം. ഇവര്‍ തിരിച്ചുവരുമ്പോള്‍ പിസിആര്‍ ടെസ്റ്റെടുത്ത് ഏഴു ദിവസത്തെ ക്വാറന്റൈന്‍ സ്വീകരിക്കണം.
അതേസമയം, നേരത്തെ സഊദി വിലക്കെർപ്പെടുത്തിയ ഇന്ത്യ, യു എ ഇ ഉൾപ്പെടെയുള്ള ഇരുപത് രാജ്യങ്ങൾക്കുള്ള വിലക്ക് നില നിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ നിന്ന് മടക്ക യാത്രാ വിമാനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വിലക്ക് രാജ്യങ്ങളെ കുറിച്ച് പുതിയ അപ്ഡേറ്റ് ഇത് വരെ പുറത്തു വന്നിട്ടില്ല. എന്നാൽ, സ്വദേശികൾക്ക് വേണ്ട നിർദേശങ്ങൾ വിവിധ രാജ്യങ്ങളിലെ എംബസികൾ പുറത്ത് വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."