HOME
DETAILS
MAL
അഭയാര്‍ഥി ക്യാംപിലും ബോംബിട്ട് ഇസ്റാഈല്‍; എട്ട് കുട്ടികളുള്‍പ്പെടെ 10 മരണം
backup
May 16 2021 | 04:05 AM
ഗസ്സ സിറ്റി: ഗസ്സയിലെ കുട്ടികളെ സയണിസ്റ്റ് സേന ചോരയില്‍ മുക്കി കൊല്ലുന്നതിന് യു.എസും യൂറോപ്യന്‍ യൂനിയനും പിന്തുണ പ്രഖ്യാപിച്ചതോടെ അഭയാര്‍ഥി ക്യാംപിലും ബോംബ് വര്‍ഷിച്ച് ഇസ്റാഈല്‍. അല്‍ഷാതി ക്യാംപിലുണ്ടായിരുന്ന എട്ടു കുട്ടികളുള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു. ബുറേജി അഭയാര്‍ഥി ക്യാംപിനു നേരെയും ആക്രമണമുണ്ടായി. അവിടെ ഒരാള്‍ മരിച്ചു. ഗസ്സയിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ വലുപ്പത്തില്‍ മൂന്നാമതുള്ള ഷാതില് നിലവില്‍ 85,000 അഭയാര്‍ഥികളുണ്ട്. ആക്രമണം ആറാംദിനത്തിലേക്കു കടന്നതോടെ ഗസ്സയില്‍ രക്തസാക്ഷികളായവരുടെ എണ്ണം 140 ആയി. ഇതില്‍ 39 പേര് കുട്ടികളാണ്. ആയിരത്തോളം പേര്‍ക്ക് സാരമായ പരുക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ കുരുതിക്കെതിരേ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്റാഈലി സേന നടത്തിയ വെടിവയ്പില്‍ 13 പേരും കൊല്ലപ്പെട്ടു. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലും ഇസ്റാഈലി പൊലിസും ഫലസ്തീനി പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. 200ഓളം യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനു ഫലസ്തീനി കുടുംബങ്ങള്‍ വടക്കന്‍ ഗസ്സയിലെ യു.എന്‍ നിയന്ത്രണത്തിലുള്ള സ്കൂളില്‍ അഭയംതേടിയിരിക്കുകയാണ്. ഗസ്സയിലെ 10,000ത്തിലേറെ കുടുംബങ്ങള്‍ ഭവനരഹിതരാക്കപ്പെട്ടതായി യു.എന്‍ പറയുന്നു. ഗസ്സയിലെ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് (എ.പി) തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന 12 നിലയുള്ള അല്‍ജലാ കെട്ടിടം ഇസ്റാഈല്‍ സേന ബോംബിട്ടു തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്റാഈലിനോട് ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."