HOME
DETAILS
MAL
സംസ്ഥാനത്തേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തുന്നു; ആദ്യ എക്സ്പ്രസ് ഇന്ന്
backup
May 16 2021 | 05:05 AM
സ്വന്തം ലേഖിക
കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തുന്നു. ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ഇന്ന് വല്ലാര്‍പാടത്ത് എത്തും. ഇവിടെ നിന്ന് ടാങ്കര്‍ ലോറികളില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കും. ഇതിന് പിന്നാലെ കൊല്‍ക്കത്തയില്‍ നിന്നുള്ള ഓക്സിജനുമായി ടാങ്കര്‍ലോറികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കേരളത്തിലെത്തും. ഓക്സിജന്‍ കൊണ്ടുവരുന്നതിനായി ടാങ്കര്‍ ലോറികള്‍ വിമാനമാര്‍ഗം കൊല്‍ക്കത്തയിലേക്ക് അയച്ചിട്ടുണ്ട്.
140 മെട്രിക് ടണ്‍ ഓക്സിജനുമായാണ് ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ഇന്ന് വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തുക.ഒഡിഷയിലെ കലിംഗ നഗറില്‍ നിന്നുള്ള ഓക്സിജനാണ് ഡല്‍ഹിയില്‍ എത്തിച്ച് അവിടെ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായാണ് ആദ്യം ഇത് അവിടെ എത്തിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ ആവശ്യകത കുറവാണ് എന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ അത് കേരളത്തിന് അനുവദിക്കുകയായിരുന്നു. ഇറക്കുമതിചെയ്ത ഏഴ് കണ്ടെയ്നര്‍ ടാങ്കറുകള്‍ വാഗണുകളില്‍ ഉറപ്പിച്ചാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
അതിനിടെ, കൊല്‍ക്കത്തയില്‍നിന്നുള്ള ഓക്സിജനും രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് എത്തും. ബംഗാളില്‍ നിന്ന് ഓക്സിജന്‍ കൊണ്ടുവരുന്നതിനായി മൂന്ന് ടാങ്കറുകളാണ് കഴിഞ്ഞ ദിവസം ചരക്ക് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് അയച്ചത്. ഓക്സിജന്‍ നിറച്ച ഈ ടാങ്കറുകള്‍ കൊല്‍ക്കത്തയില്‍ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുക. ഇതിനായി ഡ്രൈവര്‍മാരും മോട്ടോര്‍ വാനവകുപ്പ് ഉദ്യോഗസ്ഥരും കൊല്‍ക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."