എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ വിവാഹിതയായി
ചെന്നൈ: സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞെന്ന സന്തോഷ വാര്‍ത്ത ഖദീജയും റഹ്മാനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
അടുത്തിടെ അന്തരിച്ച മാതാവ് കരീമ ബീഗത്തിന്റെ ചിത്രവും റഹ്മാന്‍ വിവാഹ വേദിക്ക് സമീപം സ്ഥാപിച്ചിരുന്നു.
View this post on Instagram
ദൈവത്തിന്റെ അനുഗ്രഹം ഇരുവരിലുമുണ്ടാവട്ടെ. സ്‌നേഹവും അനുഗ്രവും അറിയിച്ചവര്‍ക്കെല്ലാം നന്ദി- എ.ആര്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'ജീവിതത്തില്‍ ഏറ്റവുമധികം കാത്തിരുന്ന ദിനം' എന്നു കുറിച്ചുകൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
View this post on Instagram
ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ശ്രേയ ഘോഷാല്‍, സിദ് ശ്രീറാം, നീതി മോഹന്‍ തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഖദീജയുടെയും റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം.
View this post on Instagram
ഗായികയെന്ന നിലയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ല്‍ പുറത്തിറക്കിയ 'ഫരിശ്‌തോ' എന്ന ഗാനം രാജ്യാന്തര പുരസ്‌കാരം നേടിയതാണ്. എ.ആര്‍.റഹ്മാന്‍ തന്നെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആല്‍ബമാണിത്. പലനാടുകളിലൂടെ തീര്‍ഥാടനം തുടരുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ഥനയാണ് 'ഫരിശ്‌തോ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."