HOME
DETAILS
MAL
കൊവിഡ് വ്യാപനം: കേന്ദ്ര സര്‍ക്കാരിനെതിരേ ആര്.എസ്.എസ്
backup
May 16 2021 | 05:05 AM
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനവുമായി ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്.
ഒന്നാം തരംഗത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും കാണിച്ച അലംഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. രണ്ടാം തരംഗം വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തന്നതാണ്. എല്ലാവര്ക്കും അതറിയുകയും ചെയ്യാമായിരുന്നു. എന്നാല്‍ അവഗണന തുടര്‍ന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഇപ്പോള്‍ പറയുന്നു ഒരു മൂന്നാം തരംഗം വരുമെന്ന്. അതിനെ നമ്മള് ഭയന്നിരിക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തണോയെന്നും മോഹന്‍ ഭാഗവത് ചോദിച്ചു. നിലവിലെ സാഹചര്യങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാരും ജനങ്ങളും പ്രവര്‍ത്തിക്കണം. ഗുണദോഷങ്ങളെക്കുറിച്ചു തര്‍ക്കത്തിന് മുതിരാതെ രോഗത്തെ ഒന്നിച്ചുനേരിടണമെന്നും ആര്.എസ്.എസ് മേധാവി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് സംഘടിപ്പിച്ച 'പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ് ' എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."