'കൊലപാതകികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക': ഇസ്റാഈലിനെ പിന്തുണക്കുന്ന ബൈഡന്റെ നിലപാടിനെതിരെ അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധമിരമ്പുന്നു
വാഷിങ്ടണ്‍: ഫലസ്തീനെ പിന്തുണച്ച് യു.എസ് ജനതയും തെരുവില്‍. ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ തുടങ്ങി യു.എസിലെ വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലികളാണ് നടന്നത്.
ഫലസ്തീനെ മോചിപ്പിക്കുക, ഇസ്റാഈല്‍ നരഹത്യ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി അമേരിക്കയുടെ തെരുവീഥികള്‍. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുകളും പ്രക്ഷോഭകര്‍ വഹിച്ചിരുന്നു.
ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്. അവിടുത്തെ കുട്ടികള്‍ കൊല്ലപ്പെടേണ്ടവരല്ല. എലിസണ്‍ സമ്പ്രാനോ എന്ന 20 വയസ്സുകാരന് വിദ്യാര്‍ത്ഥി പറയുന്നു. കൊലപാതകികളെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും റാലികളില്‍ ആവശ്യമുയര്‍ന്നു.
നിരവധി ലോകരാജ്യങ്ങളില്‍ ഇസ്റാഈലിനെതിരെ പ്രതിഷേധം നടന്നിരുന്നു.
ഇസ്റാഈല്‍ നരനായാട്ട് ഏഴാം ദിനത്തില്‍ എത്തി നില്ക്കുമ്പോള് ആറുനാള്‍ പിന്നിടുമ്പോള്‍ 170ലേറെ ഫലസ്തീനികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 41 കുട്ടികളും ഉള്‍പെടുന്നു. ആയിരത്തിലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പിനോട് ചേര്‍ന്ന വീടിനുമുകളില്‍ നടന്ന ബോംബാക്രമണത്തില്‍ എട്ടു കുട്ടികളടക്കം കുടുംബത്തിലെ പത്തു പേരാണ് കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി.
അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടവും ഇസ്ഇറാഈല് പൂര്‍ണമായും തകര്‍ത്തു. ഗസ്സ സിറ്റിയിലെ ജലാ കെട്ടിടവും വ്യോമാക്രമണത്തിലാണ് നിലംപൊത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."